ചെറുവത്തൂർ: ദേശീയപാത 66-ൽ നീലേശ്വരം മുതൽ ജില്ല അതിർത്തിയായ കാലിക്കടവുവരെയുള്ള ഭാഗത്ത് പ്രവൃത്തിക്ക് വേഗം കൂടി. മാർച്ച് അവസാനത്തോടെ പണി പൂർത്തിയാക്കാനാണ് ശ്രമം. നിർമാണത്തിലെ അപാകത്തെ തുടർന്ന് പൊളിച്ചുമാറ്റിയ ഭാഗത്തെ ടാറിങ് പൂർത്തിയാക്കി പിലിക്കോട് തോട്ടം ഗേറ്റ് പാലത്തിലൂടെ വാഹനം കടന്നുപോകാൻ തുടങ്ങി. മേൽമട്ടലായി ശിവക്ഷേത്രത്തിന് സമീപത്തെ കുഴി നിവർത്തിയതോടെ റോഡ് പണി അവസാനഘട്ടത്തിലാണ്. പിലിക്കോട്-പടുവളം-തോട്ടം ഗേറ്റ് പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് അടച്ചിട്ടാണ് ശിവക്ഷേത്രത്തിന് സമീപം റോഡ് പണിയുന്നത്. ഇതേതുടർന്ന് തോട്ടംഗേറ്റ്, പടുവളം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് യാത്രാദുരുതമേറി. കാലിക്കടവ് പാലത്തിലൂടെ വരും ദിവസങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാനാകും. To advertise here, മട്ടലായിയിൽ ഭീതിയൊഴിഞ്ഞില്ല സോയിൽ നെയിലിങ്ങിനിടെ മേയ് 12-ന് സുരക്ഷാഭിത്തിയുടെ പ്രവൃത്തിക്കിടയിൽ കുന്നിന്റെ അരികിടിഞ്ഞ് വീണ് മറുനാടൻ തൊഴിലാളി മരിക്കുകയും രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത മട്ടലായിയിൽ പണി അവസാനഘട്ടത്തിൽ. പഴയ ദേശീയപാതയിൽ ഞാണങ്കൈമുതൽ മട്ടലായിവരെ മാർച്ചിൽ തുറന്നുകൊടുക്കാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. കുന്നിനോട് ചേർന്ന സർവീസ് റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വേനൽമഴ ഏതുനേരവുമെത്താം. കാലവർഷത്തിന് അധികനാളില്ല. മഴകനത്താൽ മട്ടലായിക്കുന്ന് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. കളക്ടറുടെ ഉറപ്പ് പാലിച്ചില്ല : നിർമാണത്തിനിടെ പലതവണ കുന്നിടിഞ്ഞ ഇടമാണ് മട്ടലായി. ഒടുവിലാണ് തൊഴിലാളിയുടെ മരണം. സോയിൽ നെയിലിങ് നടത്തിയതിന്റെ അടിഭാഗമാണ് അന്ന് ഇടിഞ്ഞത്. ഇതേ തുടർന്ന് സ്ഥലം സന്ദർശിച്ച അന്നത്തെ കളക്ടർ കെ. ഇമ്പശേഖർ തട്ട് തിരിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതാണ്. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും ആവശ്യമായ സ്ഥലം അനുവദിക്കുമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നേരത്തേ നിശ്ചയിച്ച സോയിൽ നെയിലിങ്ങാണ് ഇപ്പോൾ നടക്കുന്നത്. ചെറുവത്തൂരിൽ മെല്ലെപ്പോക്ക് : ചെറുവത്തൂർ-പടന്ന റോഡിന്റെ ഇരുഭാഗവും പണി ബാക്കിയുണ്ട്. ഇരുഭാഗത്തുമുള്ള ചതുപ്പ് മണ്ണാണ് വിനയായത്. നിലവിലെ പാലത്തിന്റെ ഇരുഭാഗത്തും 50 മീറ്റർ വീതം വയഡക്ടറും വടക്ക് ഭാഗം 144 മീറ്റർ അപ്പുറത്തുള്ള കാറ്റിൽ ബോക്‌സ് മാറ്റി 4X7 വലുപ്പത്തിൽ അടിപ്പാത പണിയാനും ധാരണയായിട്ടുണ്ട്. പാലത്തിന്റെ ഇരുഭാഗങ്ങളിലും മണ്ണ് പരിശോധന ഇപ്പോഴും നടക്കുന്നുണ്ട്. നേരത്തേ പണിത സുരക്ഷാഭിത്തി കൂട്ടാൻ അടിഭാഗത്ത് 80 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് മണ്ണിട്ടാണ് ബാക്കി ഭാഗം റോഡ് പണിയുന്നത്. കൊവ്വലിലെ വെള്ളക്കെട്ട് എങ്ങനെ ഒഴിവാക്കും : ചെറിയ മഴപെയ്താൽ പോലും ചെറുവത്തൂർ കൊവ്വലിൽ ഇരുഭാഗത്തെ റോഡിലും വെള്ളം നിറയും. വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത നടപടിയൊന്നും ഇതുവരെയായിട്ടില്ല. മഴയെത്തിയാൽ കൊവ്വലിൽ വെള്ളക്കെട്ട് ഉറപ്പാണ്. ഇത് സർവീസ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കും.

നീലേശ്വരം-കാലിക്കടവ് ദേശീയപാതാ നിർമാണത്തിന് വേഗം കൂടി
M
MathrubhumiSource Link
about 2 months ago