നീലേശ്വരത്തിന് വേണം എലിവേറ്റഡ് ബ്രിഡ്ജ്

നീലേശ്വരത്തിന് വേണം എലിവേറ്റഡ് ബ്രിഡ്ജ്

M
MathrubhumiSource Link
ആവശ്യം വീണ്ടും ശക്തം To advertise here, നീലേശ്വരം : നീലേശ്വരത്തെ രണ്ടായി വെട്ടിമുറിക്കുന്ന ദേശീയപാതാ നവീകരണത്തിനെതിരേയും നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ കൗൺസിലർമാർ ഉപവാസസമരം നടത്തി. നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ ഫ്ളൈ ഓവർ വേണമെന്നും പഴയപാലം പൊളിച്ചുപണിയണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ രൂപവത്‌കരിച്ച കർമസമിതിയുടെ നേതൃത്വത്തിലാണ് ഉപവാസസമരം നടത്തിയത്. സമരം ശക്തമാക്കാനാണ് കർമസമിതിയുടെ തീരുമാനം. മുൻ എം.പി. പി. കരുണാകരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷനായി. സമരം വൈകീട്ട് കെ. രാജ്‌മോഹൻ ഉണ്ണിത്താൻ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യയ്ക്ക് നാരങ്ങനീര് നൽകി അവസാനിപ്പിച്ചു. മുൻ നഗരസഭാ ചെയർമാൻമാരായ പ്രൊഫ. കെ.പി. ജയരാജൻ, വി. ഗൗരി. മുൻപഞ്ചായത്ത് പ്രസിഡൻുമാരായ മാമുനി വിജയൻ, എറുവാട്ട് മോഹനൻ, കെ.വി. ദാമോദരൻ, നീലേശ്വരം ജമാഅത്ത് പ്രസിഡന്റ്‌ സി.കെ. അബ്ദുൾഖാദർ, സെക്രട്ടറി പി. സുബൈർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു. നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്‌ഷഷനിൽ എംബാങ്ക്ഡ് ബ്രിജിനു പകരം എലിവേറ്റഡ് ബ്രിജ് പണിയണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുന്നു. ദേശീയ പാത നിർമlണത്തിലെ അപാകം പല പ്രദേശത്തെയും വലയ്ക്കുന്ന സാഹചര്യത്തിലാണ് നീലേശ്വരത്ത് എലിവേറ്റഡ് ബ്രിഡ്ജ് തന്നെ വേണമെന്ന ആവശ്യം നാട് ഉന്നയിക്കുന്നത്. ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ നീലേശ്വരം പാലം മുതൽ മാർക്കറ്റ് ജങ്‌ഷൻ വരെ എലിവേറ്റഡ് ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇടത് വലത് സംഘടനകൾ മുന്നോട്ട് വന്നിരുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും നീലേശ്വരത്ത് എലിവേറ്റഡ് ബ്രിഡ്ജ് വേണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. അപകട ഭീഷണിയിൽ നീലേശ്വരം പാലം അപകട ഭീഷണിയിൽ നീലേശ്വരം പാലം. അര നൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ബലക്ഷയം കാരണം അടിഭാഗം അറ്റകുറ്റപ്പണി ചെയ്തെങ്കിലും വാഹനങ്ങൾ പോകുമ്പോൾ ഇളകുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. പാലം പുതുക്കിപ്പണിയാത്തത് ഗതാഗതതടസ്സത്തിനും അപകടത്തിനും വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രവർത്തനങ്ങളിലെ അശാസ്ത്രീയത നീലേശ്വരത്ത് ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത നാട്ടുകാർ ആദ്യം തന്നെ ഉന്നയിച്ചിരുന്നു. മാർക്കറ്റ് ജങ്ഷൻ പ്രദേശം പുഴയോട് ചേർന്നുള്ള ഭാഗമായതിനാൽ ചതുപ്പ് കൂടുതലാണ്. ദേശീയപാതയ്ക്ക് സമാന്തരമായി ഇരുഭാഗത്തും ഉണ്ടായിരുന്ന ചാലുകളും നിർമാണ കമ്പനി മണ്ണിട്ട് മൂടി. പുഴയോട് ചേർന്നുള്ള ഭാഗങ്ങളിൽ വെള്ളം കയറാനും തുടങ്ങിട്ടുണ്ട്. കരയിടിച്ചലും രൂക്ഷമാണ്. മാർക്കറ്റിൽ ജനകീയ സമരസമിതി ഇതിനകം സമരം ആരംഭിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീലേശ്വരത്തിന് വേണം എലിവേറ്റഡ് ബ്രിഡ്ജ് — Mathrubhumi | Boo… | Boolokam