നീലേശ്വരത്ത് മേൽപ്പാത: കർമസമിതി രാപകൽ സമരം തുടങ്ങി

നീലേശ്വരത്ത് മേൽപ്പാത: കർമസമിതി രാപകൽ സമരം തുടങ്ങി

നീലേശ്വരം : ദേശീയപാതാ 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ മൺമതിൽ നിർമാണത്തിൽനിന്ന്‌ പിന്നാക്കം പോകണമെന്നും പകരം മേൽപ്പാത പണിയണമെന്നും ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കർമസമിതി രാപകൽ സമരം തുടങ്ങി. നീലേശ്വരം പുഴ മുതൽ പോലീസ് സ്റ്റേഷൻ വരെ മേൽപ്പാത പണിയുക, നീലേശ്വരം പഴയപാലം പൊളിച്ച് പുതിയപാലം പണിയുക, നിർമാണം പൂർത്തിയാകുന്ന കച്ചേരിക്കടവ് പാലത്തിന്റെ സമീപനറോഡിൽനിന്ന്‌ ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചുവരാനുമുള്ള സൗകര്യമൊരുക്കുക, കരുവാച്ചേരിവളവിൽ നടപ്പാലം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. To advertise here, എം.രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാനും നഗരസഭാ ചെയർമാനുമായ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ പി.എം.സന്ധ്യ, മുൻ എം.പി. പി.കരുണാകരൻ, മുൻ എം.എൽ.എ. കെ.പി.സതീഷ് ചന്ദ്രൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, സേവാദൾ ചെയർമാൻ രമേശൻ കരുവാച്ചേരി, മുൻ നഗരസഭാ ചെയർമാൻമാരായ പ്രൊഫ. കെ.പി.ജയരാജൻ, വി.ഗൗരി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.ദാമോദരൻ, മാമുനി വിജയൻ, എറുവാട്ട് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സമരം ശനിയാഴ്ച രാവിലെ 10-ന് സമാപിക്കും. സമരത്തിന്റെ തുടർച്ചയായി വിവിധ രാഷ്ട്രീയ, സാംസ്കാരിക സന്നദ്ധസംഘടനാ ഭാരവാഹികളുടെ യോഗം 26-ന് വൈകീട്ട് നാലിന് നീലേശ്വരം നഗരസഭാ ഹാളിലും ജനകീയ കൺവെൻഷൻ 28-ന് വൈകീട്ട് 4.30-ന് മാർക്കറ്റ് ജങ്ഷനിലും നടക്കും. 29 മുതൽ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങും. Published: 18 Apr 2026, 04:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീലേശ്വരത്ത് മേൽപ്പാത: കർമസമിതി രാപകൽ സമരം തുടങ്ങി — Mathru… | Boolokam