പെരുവണ്ണാമൂഴി : താഴത്തുവയലിൽ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ നീർപ്പാലം ചോർന്ന് മലയോര ഹൈവേ നിർമാണം നടക്കുന്ന പാതയിൽ വെള്ളക്കെട്ട്. അര നൂറ്റാണ്ട് മുമ്പ് നിർമിച്ചതാണ് കുറ്റ്യാടി ജലസേചന പദ്ധതിയിലെ കനാലുകൾ. പലയിടത്തും ശോച്യാവസ്ഥയിലാണ്. ഏറെക്കാലമായി നീർപ്പാലത്തിൽ പലയിടത്തായി ചോർച്ചയുണ്ട്. മലയോര ഹൈവേയിൽ പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള റീച്ച് തുടങ്ങുന്ന സ്ഥലമാണിത്. To advertise here, മലയോര ഹൈവേ നിർമിക്കുമ്പോൾ നീർപ്പാലത്തിന്റെ തൂണുകൾ ഉള്ളതിനാൽ ഇവിടെ രണ്ട് തട്ടുകളായി വൺവേ ആയാണ് പാത ഒരുക്കിയത്. ഒരു ഭാഗം ഉയരത്തിലും ഒരു ഭാഗം താഴ്ചയിലുമാണ്. വെള്ളം വശങ്ങളിലേക്ക് ഒഴുകി പ്പോകാൻ വഴിയില്ലാത്ത ഉയരമുള്ള ഭാഗത്താണ് വെള്ളം കെട്ടി നിൽക്കുന്നത്. ടാറിങ്ങിന് മുമ്പായി അടിത്തറ ഒരുക്കിയിട്ടിരിക്കുകയാണ്. അവിടെയാണ് വെള്ളം കെട്ടി നിൽക്കുന്നത്. ശക്തമായ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണ് താഴത്തുവയൽ പ്രദേശം. ഈ പ്രശ്നമുള്ളതിനാൽ നീർപ്പാലത്തിന് മുകളിൽ കൂടി മലയോര ഹൈവേ നിർമിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ പിന്നീട് താഴെ കൂടി തന്നെ നിർമിക്കുന്നതാണ് പ്രായോഗികമെന്ന നിഗമനത്തിലാണ് നിർമാണ ചുമതലയുള്ള കെ.ആർ.എഫ്.ബി. എത്തിയത്. മലയോര ഹൈവൈയിൽ ചക്കിട്ടപാറ മുതൽ പെരുവണ്ണാമൂഴി പി.എച്ച്.സി.ക്ക് സമീപം വരെ ആദ്യഘട്ട ടാറിങ് നടത്തിയിട്ടുണ്ട്. താഴത്തുവയൽ ഭാഗത്ത് പ്രവൃത്തി പൂർത്തിയാകാൻ താമസിച്ചതാണ് ടാറിങ് വൈകിയത്. വെള്ളം കെട്ടിനിൽക്കുന്നത് ടാറിങ് നടത്താനും തടസ്സമാകും. Published: 20 Mar 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നീർപ്പാലം ചോർന്ന് മലയോര ഹൈവേയിൽ വെള്ളക്കെട്ട്
M
MathrubhumiSource Link
about 2 months ago