നീർവിളാകം : നീർവിളാകം ധർമശാസ്താക്ഷേത്രത്തിൽ ഉത്രം ഉത്സവത്തോടനുബന്ധിച്ചുള്ള നിറപറസമർപ്പണം തുടങ്ങി. കൊടിമരച്ചുവട്ടിൽ ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ രണ്ടുവരെയാണ് പറയിടീൽ. ഉത്രംനാളിൽ പള്ളിവേട്ടയ്ക്കുശേഷം ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെടുംവരെ പറസമർപ്പണം ഉണ്ടാകില്ല. നീർവിളാകം 1741-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിനുവേണ്ടി ആദ്യപറ പ്രസിഡന്റ് വി.ആർ. ശശിധരൻപിള്ള സമർപ്പിച്ചു. ബുധനാഴ്ച രാവിലെ 8.30-ന് സമ്പൂർണ നാരായണീയ പാരായണം, പിന്നൽത്തിരുവാതിര, കുത്തിയോട്ടച്ചുവടും പാട്ടും എന്നിവയുണ്ടായിരുന്നു. To advertise here, Published: 26 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നീർവിളാകം ക്ഷേത്രത്തിൽ നിറപറസമർപ്പണം തുടങ്ങി
M
MathrubhumiSource Link
about 2 months ago