നീർവിളാകം : ധർമശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം കുറിച്ചിമുട്ടം കാണിക്കമണ്ഡപത്തിലെ ബന്ധുക്കര സ്വീകരണത്തിനുശേഷം വ്യാഴാഴ്ച വൈകീട്ട് ആറാട്ടോടെ സമാപിച്ചു. പത്തുനാൾ നീണ്ട ഉത്സവത്തിന്റെ കൊടിയിറക്ക് ചടങ്ങുകൾ നടന്നു. ചിറവാൽ പറത്തോട് കുളത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ. ആറാട്ട് ഘോഷയാത്രയിൽ ഉടനീളം പറ സമർപ്പണവും കിഴക്കേ ഗോപുര നടയിൽ അൻപൊലിയും ഉണ്ടായിരുന്നു. രാത്രി ആറാട്ട് സദ്യയും നടന്നു. ബുധനാഴ്ച പുലർച്ചെ നടന്ന പള്ളിവിളക്ക് എഴുന്നള്ളത്ത് കാണാൻ വലിയ തിരക്കായിരുന്നു. To advertise here, പള്ളിവേട്ടയ്ക്കുശേഷം കിഴക്കേ ആൽചുവട്ടിൽ 1008 തിരിയിട്ട് കൊളുത്തി. പിന്നീട് നൂറുകണക്കിന് പേർ ചേർന്നാണ് തടിചട്ടത്തിൽ പണിത കൂറ്റൻ പള്ളിവിളക്ക് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് മുൻപിലേക്ക് എത്തിച്ചത്. ചെറുകര മലനട ദേവസ്ഥാനത്തുനിന്നുള്ള കൊടി എഴുന്നള്ളിപ്പും ആചാരപരമായി നടന്നു. Published: 03 Apr 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നീർവിളാകം ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു
M
MathrubhumiSource Link
about 1 month ago