നുണപറഞ്ഞ് എപ്പോഴും പാർട്ടിയെ സംരക്ഷിക്കാനാകില്ല, സത്യം അതിഭീകര രൂപംപൂണ്ട് പുറത്തുവരും-ടി.കെ ഗോവിന്ദൻ

നുണപറഞ്ഞ് എപ്പോഴും പാർട്ടിയെ സംരക്ഷിക്കാനാകില്ല, സത്യം അതിഭീകര രൂപംപൂണ്ട് പുറത്തുവരും-ടി.കെ ഗോവിന്ദൻ

M
MathrubhumiSource Link
കണ്ണൂർ: നുണപറഞ്ഞ് പാർട്ടിയെ അധികകാലം സംരക്ഷിക്കാനാകില്ലെന്ന് സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ. നുണപറഞ്ഞാൽ അൽപനേരത്തേക്ക് നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമായിരിക്കും. പക്ഷേ, സത്യം അതിഭീകര രൂപംപൂണ്ട് പുറത്തേക്കുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. To advertise here, തന്റേത് പാർലമെന്ററി വ്യാമോഹമാണെന്ന ആരോപണത്തിനും ടി.കെ. ഗോവിന്ദൻ മറുപടി നൽകി. മത്സരിക്കണമെന്നോ എംഎൽഎ ആകണമെന്നോ ഉള്ള ഒരു ആഗ്രഹവും ഉണ്ടായിട്ടല്ല എന്റെ പ്രതിഷേധം. ഈ അനീതിക്കെതിരായിട്ടുള്ള പ്രതിഷേധമാണ്. നിരവധി തിരഞ്ഞെടുപ്പുകളുടെ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. കെ.കെ. രാഗേഷ് അടക്കമുള്ളവരുടെ തിരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. ആ ഘട്ടങ്ങളിലൊന്നും എംഎൽഎ ആകണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം സ്ഥാനാർഥി ആകാനുള്ള ആഗ്രഹം മാത്രമല്ല, അടുപ്പക്കാർക്കും പദവികൾ നൽകുന്നതും പാർലമെന്ററി വ്യാമോഹമാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഇത് ഗോവിന്ദൻ മാസ്റ്റർക്ക് ബാധകമാണ്. മൂന്ന് തവണ എംഎൽഎ ആയശേഷം നാലാം തവണ ഭാര്യയെ സ്ഥാനാർഥിയാക്കുന്ന ഗോവിന്ദൻ മാസ്റ്ററുടേത് പാർലമെന്ററി വ്യാമോഹമല്ലേയെന്നും ടി.കെ ഗോവന്ദൻ ചോദിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഒരുമിച്ച് എതിർപ്പ് പ്രകടിപ്പിച്ച ആളെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം, പാർട്ടിക്ക് ജനാധിപത്യം ഉണ്ടെങ്കിൽ പുനഃപരിശോധിക്കണമായിരുന്നു. അങ്ങനെചെയ്തിരുന്നെങ്കിൽ എം.വി ഗോവിന്ദൻ മാഷുടെ അന്തസ്സ് നൂറുമടങ്ങ് ഉയരുമായിരുന്നു. ഗോവിന്ദൻ മാഷുടെ താൽപര്യത്തിന് ജില്ലാ സെക്രട്ടറി വഴങ്ങുകയായിരുന്നെന്നും ടി.കെ ഗോവിന്ദൻ ആരോപിച്ചു. ആന്തൂരിലെ സാജന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ ശ്യാമള ടീച്ചർ പറഞ്ഞത് എന്താണെന്ന് പി. ജയരാജന് അറിയാം. അദ്ദേഹത്തോട് ചോദിച്ചുനോക്ക്. എന്നേക്കൊണ്ട് കൂടുതൽ വിളിച്ചുപറയിപ്പിക്കേണ്ട എന്നാണ് എനിക്ക് എം.വി ജയരാജനോട് പറയാനുള്ളത്. ജയരാജൻ പറഞ്ഞതുപോലുള്ള നുണ ഞാൻ പറയാൻ തയ്യാറല്ലെന്നും ടികെ. ഗോവിന്ദൻ വ്യക്തമാക്കി. ഇന്നുവരെ ഞാൻ കെപിസിസി പ്രസിഡന്റിനേയോ കോൺഗ്രസ് നേതാക്കളെയോ കണ്ടിട്ടില്ല. ചിലർ എന്നെ വിളിച്ചിരുന്നു. ഞാൻ സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുക എന്നും പാർട്ടിയിലെ അനീതിക്കെതിരായ പോരാട്ടത്തിൽ സ്ഥാനാർഥിയാകേണ്ടിവന്നാൽ നോമിനേഷൻ കൊടുക്കുമെന്നും അവരോട് പറഞ്ഞു. ആര് പിന്തുണ തന്നാലും ഞാൻ സ്വീകരിക്കും. എന്നാൽ, ബിജെപിയുടെയോ ജമാ അത്തെ ഇസ്ലാമിയുടേയോ പിന്തുണ സ്വീകരിക്കില്ലെന്നും ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. Content Highlights: TK Govindan criticizes CPM leadership for ignoring democratic processes in candidate selection., Refutation of parliamentary ambition allegations against him., Claims regarding influence of MV Govindan and KK Ragesh in district decisions., Open stance on contesting as an independent against party injustice., References to internal issues involving Sajan's death in Anthoor. Published: 17 Mar 2026, 02:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നുണപറഞ്ഞ് എപ്പോഴും പാർട്ടിയെ സംരക്ഷിക്കാനാകില്ല, സത്യം അതിഭ… | Boolokam