2011-16ലെ യു.ഡി.എഫ്. സർക്കാർ 4,43,000 വീടുകൾ പണിതുനൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദവും ഒരു യമണ്ടൻ നുണയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് വിവിധ ഭവനപദ്ധതികളിലായി മൊത്തം നാലായിരത്തിൽ താഴെ വീടുകൾമാത്രമേ നിർമിച്ചുനൽകിയിട്ടുള്ളൂ എന്നത് നിയമസഭാ രേഖകളിലുണ്ട്. To advertise here, തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ജനങ്ങളെ ബാധിക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളെപ്പറ്റിയോ, രാഷ്ട്രീയത്തെക്കുറിച്ചോ ഒരക്ഷരംപോലും മിണ്ടാതെ പ്രതിപക്ഷ നേതാവും യു.ഡി.എഫും നുണവർത്തമാനങ്ങൾ മാത്രം ചർച്ചചെയ്ത്, കാലം കഴിക്കാമെന്ന വ്യാമോഹത്തിലാണ്. വസ്തുതകളുമായി പുലബന്ധംപോലുമില്ലാത്ത നുണകൾ ദിവസവും മൂന്നോ നാലോ എന്ന കണക്കിൽ പറഞ്ഞുകൊണ്ട്, പ്രതിപക്ഷ നേതാവ് സ്വയം പരിഹാസ്യനായിമാറുകയാണ്. തന്നെപ്പോലെ മറ്റുള്ളവരും നുണകളേ പറയാറുള്ളൂ എന്ന ധാരണ മനസ്സിൽ അരക്കിട്ടുറപ്പിച്ചാണ് അദ്ദേഹം നിത്യവും നുണകൾ തട്ടിവിട്ടുകൊണ്ടിരിക്കുന്നത്. 'സ്വർണക്കൊള്ള മറയ്ക്കാൻ നുണകളുടെ കൊട്ടാരം പണിയുന്നവർ' എന്ന ശീർഷകത്തിൽ, അദ്ദേഹത്തിന്റെ ഒരു ലേഖനം കാണുകയുണ്ടായി. സ്വർണക്കൊള്ള നടത്തിയവരെയും, സ്വർണം ശബരിമലയിൽനിന്ന് കടത്തിക്കൊണ്ടുപോയവരെയും, സർവാദരണീയരെന്നമട്ടിൽ സോണിയാഗാന്ധിയുടെ അതിസുരക്ഷാസംവിധാനങ്ങളുള്ള വീട്ടിൽ കൊണ്ടുപോയത് യു.ഡി.എഫ്. കൺവീനറും മറ്റൊരു കോൺഗ്രസ് എം.പി.യും കൂടിയാണ്. അവരെ എന്തിനു കൊണ്ടുപോയി എന്നും സോണിയാഗാന്ധിയുടെ കൈത്തണ്ടയിൽ ആ കള്ളക്കടത്തുകാർ എന്താണ് അണിയിച്ചുകൊടുത്തതെന്നും യു.ഡി.എഫ്. കൺവീനറോ, ആ കോൺഗ്രസ് എം.പി.യോ ഇതേവരെ മിണ്ടിയിട്ടില്ല. എന്തേ ഇതേപ്പറ്റി പ്രതിപക്ഷ നേതാവിന് ഒരു കുറ്റബോധവും തോന്നാത്തത്? ഇതിനു ന്യായയുക്തമായ ഒരു വിശദീകരണം നൽകിയതിനുശേഷം പ്രതിപക്ഷ നേതാവ് സ്വർണക്കൊള്ളയെപ്പറ്റി ചർച്ചചെയ്യുന്നതായിരിക്കും ഉചിതം. യു.ഡി.എഫ്. അധികാരത്തിൽവന്നാൽ ലൈഫ് മിഷൻ പൂട്ടിക്കെട്ടുമെന്ന്, യു.ഡി.എഫ്. കൺവീനർ ആയിരുന്നകാലത്ത് എം.എം. ഹസൻ പറഞ്ഞകാര്യം ചാനലുകളുടെ ലൈബ്രറി പരിശോധിച്ച് അദ്ദേഹത്തിന് ബോധ്യപ്പെടാവുന്നതേയുള്ളൂ. ലൈഫ് പദ്ധതിക്കെതിരേ കോടതിയിൽപ്പോയി, പാവങ്ങൾക്ക് ലഭിക്കേണ്ട പാർപ്പിടത്തിനു തടയിടാൻ നോക്കിയത് വടക്കാഞ്ചേരിയിലെ പഴയ ഒരു കോൺഗ്രസ് എം.എൽ.എ.യാണ് എന്നകാര്യം പ്രതിപക്ഷ നേതാവ് ഓർക്കുന്നില്ലേ? 2011-16-ലെ യു.ഡി.എഫ്. സർക്കാർ 4,43,000 വീടുകൾ പണിതുനൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദവും ഒരു യമണ്ടൻ നുണയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ ഭവനപദ്ധതികളിലായി മൊത്തം നാലായിരത്തിൽ താഴെ വീടുകൾമാത്രമേ നിർമിച്ചുനൽകിയിട്ടുള്ളൂ എന്നത് നിയമസഭാ രേഖകളിലുണ്ട്. വിവിധ പദ്ധതികൾ പ്രകാരം വീടുകളുടെ അറ്റകുറ്റപ്പണികൾക്കടക്കം ചെലവഴിച്ചത് 21,78,80,769 രൂപ മാത്രമാണ്. 2016 ഫെബ്രുവരി 24-ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഇതിനേക്കാൾ വലിയ ഒരു നുണ ഒരു സങ്കോചവുമില്ലാതെ പറയാൻ ചരിത്രത്തിലെ ഏറ്റവും വലിയ നുണയനായി കരുതപ്പെടുന്ന സാക്ഷാൽ ജോസഫ് പോൾ ഗീബൽസിനുപോലും കഴിയുമെന്നുതോന്നുന്നില്ല. മന്ത്രി ശിവൻകുട്ടിയെക്കുറിച്ച് 'ഇവനാണോ മന്ത്രി' എന്ന് പുച്ഛഭാവത്തോടെ പ്രതിപക്ഷ നേതാവ് ചോദിക്കുന്നത് ഇപ്പോഴും യുറ്റിയൂബിൽ കാണാൻകഴിയും. ഇതുപക്ഷേ, മോശമായിപ്പോയി എന്ന് കേരളസമൂഹം ഒന്നടങ്കം പറഞ്ഞപ്പോൾ, താൻ മന്ത്രിയെ ഇവനെന്നു വിളിച്ചിട്ടേയില്ല എന്ന കല്ലുവെച്ച നുണ പറയാനും അദ്ദേഹത്തിന് ഒരു വിഷമവുമുണ്ടായില്ല. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്ന നുണകളെപ്പറ്റി വേണമെങ്കിൽ ഒരു പുസ്തകംതന്നെ എഴുതാവുന്നതാണ്. ഇങ്ങനെ നുണകൾ പറഞ്ഞുപറഞ്ഞ് അദ്ദേഹം ഗീബൽസിന്റെ കസേരയിൽ കയറിയിരിക്കാനുള്ള ശ്രമത്തിലാണ്. Content Highlights: Refutation of UDF's claim regarding the construction of 4.43 lakh houses., Reference to legislative records proving minimal housing delivery under UDF., Critique of opposition's rhetoric on the Life Mission project., Allegations regarding the gold smuggling case and political credibility. Published: 29 Mar 2026, 09:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നുണപറഞ്ഞ് സ്വയം പരിഹാസ്യനാവരുത്; വി.ഡി സതീശനോട് പിണറായി
M
MathrubhumiSource Link
about 1 month ago