സ്വന്തം ലേഖകൻ Last Updated: 17 March 2026, 09:28 PM IST എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത് ഔഡി എസ്ക്യു8 ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ ആ ഢംബര വാഹന നിർമാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ എസ്‌യുവി എസ്‌ക്യു8 ഇന്ത്യയിൽ അവതരിച്ചു. ഡൽഹിയിൽ നടന്ന പരിപാടിയിലാണ് എസ്‌ക്യു8 പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് ക്യു8-നും ആർഎസ് ക്യു8-നും ഇടയിലായി നിലകൊള്ളുന്ന ക്യു8-ന് കരുത്തേകുന്നത് 507 എച്ച്പിയും 770 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0-ലിറ്റർ ട്വിൻ-ടർബോ വി8 എൻജിനാണ്. To advertise here, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌ക്യു8-ന് വെറും 4.1 സെക്കൻഡ് മതി. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഒറ്റ ഫ്രെയിമിലുള്ള അലൂമിനിയം ഗ്രിൽ, അലൂമിനിയം ലുക്കിലുള്ള പുറത്തെ കണ്ണാടികൾ, ഔഡിയുടെ 2ഡി ലോഗോ, ഔഡി ലൈറ്റോടുകൂടിയ എച്ച്ഡി മെട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റ്, റിയർ എൽഇഡി ലൈറ്റുകൾ, 22 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, പവർ ലാച്ചിങ് ഡോർ, വയർലെസ് ഫോൺ ചാർജർ, എയർബാഗുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇൻട്രൊഡക്ടറി പ്രൈസായി 1.77 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച എസ്‌ക്യു8-ന്റെ എക്‌സ് ഷോറൂം വില. ക്യു8-നേക്കാൾ 68 ലക്ഷം രൂപ കൂടുതലും ആർഎസ് ക്യു8-നേക്കാൾ 56 ലക്ഷം രൂപ കുറവുമാണ് ഇത്. എട്ട് വ്യത്യസ്ത നിറങ്ങളിൽ ഔഡി എസ്‌ക്യു8 ലഭ്യമാണ്. Content Highlights: Audi India has expanded its SUV lineup with the launch of the SQ8, priced at ₹1.77 crore (ex-showroom). Positioning itself between the standard Q8 and the high-performance RS Q8, this model is powered by a 507hp V8 engine, delivering a mix of everyday luxury and sports car performance. Published: 17 Mar 2026, 09:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നൂറിലെത്താൻ വെറും 4.1 സെക്കൻഡ്; ഔഡി എസ്ക്യു8 ഇന്ത്യയിൽ അവതരിച്ചു, വിശദാംശങ്ങൾ അറിയാം
M
MathrubhumiSource Link
about 2 months ago