മേലാറ്റൂർ ഹൈസ്‌കൂൾപ്പടി-റെയിൽവേസ്റ്റേഷൻ റോഡ് To advertise here, മുന്നൂറുമീറ്റർ റോഡിൽ കട്ടപതിച്ച് നവീകരിച്ചത് 100 മീറ്റർ മേലാറ്റൂർ : റെയിൽവേസ്റ്റേഷനെ കരുവാരക്കുണ്ട് റോഡുമായി ബന്ധിപ്പിക്കുന്ന മേലാറ്റൂർ റെയിൽവേസ്റ്റേഷൻ റോഡ് നൂറുമീറ്റർ ദൂരം കട്ടപതിച്ചതിനാൽ യാത്ര സുഖകരമാണ്. ശേഷിക്കുന്ന ഇരുനൂറുമീറ്റർ ദൂരം യാത്ര ഏറെ ദുഷ്‌കരവും. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു. ചിലയിടങ്ങളിൽ അരികുവശം മീറ്ററുകളോളം ദൂരത്തിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. വേനൽക്കാലത്ത് യാത്രയ്ക്ക് പ്രശ്‌നമില്ലെങ്കിലും മഴ കനത്താൽ വെള്ളം റോഡിലൂടെ പരന്നൊഴുകിയും കുഴികളിൽ കെട്ടിനിന്നും ഗതാഗതവും കാൽനടയാത്രയും ഏറെ ദുഷ്‌കരമാകും. മഴക്കാലത്തിനുമുൻപ് റോഡ് പൂർണതോതിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തർ ആശ്രയിക്കുന്ന റോഡാണിത്. മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് മുന്നൂറുമീറ്ററാണ്. അതിന്റെ നൂറുമീറ്റർ ദൂരം കഴിഞ്ഞ ഭരണസമിതി കട്ടപതിച്ച് നവീകരിച്ചിരുന്നു. ശേഷിക്കുന്ന ഇരുനൂറുമീറ്റർ ദൂരം ഉടൻ നവീകരിക്കുമെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഭരണം മാറിയതോടെ അനിശ്ചിതത്വത്തിലായി. കാലമേറെയായി നവീകരിക്കാത്തിനാൽ റോഡിന്റെ ശേഷിക്കുന്ന ഇരുനൂറുമീറ്റർ ദൂരം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞും അരികിടിഞ്ഞും കിടക്കുകയാണ്. മലയോരപാതയിലെ മേലാറ്റൂർ ഹൈസ്‌കൂൾപ്പടിയിൽനിന്ന് റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡാണിത്. അതോടൊപ്പം എടത്തനാട്ടുകര, കുവാരക്കുണ്ട് ഭാഗങ്ങളിൽനിന്നു വരുന്ന ഇരുചക്രവാഹനങ്ങൾ അടക്കമുള്ള ചെറിയ വാഹനങ്ങൾക്ക് മേലാറ്റൂർ അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ പാണ്ടിക്കാട് റോഡിലേക്കു കയറാനുള്ള ഒരു പ്രധാന ബൈപ്പാസും റെയിൽവേസ്റ്റേഷനു സമീപത്തെ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലേക്കുള്ള റോഡും കൂടിയാണിത്. Published: 17 Mar 2026, 04:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നൂറുമീറ്റർ സുഖയാത്ര, ഇരുനൂറുമീറ്റർ ദുരിതം
M
MathrubhumiSource Link
about 2 months ago