Entertainment Desk Last Updated: 20 March 2026, 06:43 PM IST ധുരന്ധറിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും വിജയാഘോഷ പാർട്ടിയിൽ ഉണ്ടായിരുന്നു ധുരന്ധർ 2-ന്റെ വിജയാഘോഷത്തിൽ രൺവീർ സിങ്ങും മറ്റ് താരങ്ങളും | Photos: instagram പ്രേ ക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ചിത്രം ധുരന്ധർ: ദി റിവഞ്ച് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. പ്രതീക്ഷിച്ചത് പോലെ മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. നായക കഥാപാത്രമായ ഹംസ അലി മസാരിയെ അവതരിപ്പിച്ച രൺവീർ സിങ് ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം വിജയം ആഘോഷിച്ചത്. To advertise here, ധുരന്ധർ 2-ന്റെ പ്രദർശനത്തിന് ശേഷമായിരുന്നു രൺവീറിന്റേയും സംഘത്തിന്റേയും ആഘോഷം. സഹപ്രവർത്തകരെ കെട്ടിപ്പിടിച്ചും ഒപ്പം ചിത്രങ്ങൾ ക്ലിക്ക് ചെയ്തും മതിമറന്ന് ആഹ്‌ളാദിക്കുന്ന രൺവീർ സിങ്ങിനെ ദൃശ്യങ്ങളിൽ കാണാം. സംവിധായകൻ ആദിത്യ ധർ, സൗമ്യ ഠണ്ഠൻ, മുകേഷ് ഛബ്ര, സാറാ അർജുൻ, ജുബിൻ നൗതിയാൽ, അർജുൻ റാംപാൽ, രാകേഷ് ബേദി തുടങ്ങിയവരെല്ലാം വിജയാഘോഷത്തിൽ പങ്കെടുത്തു. 'ധുരന്ധർ' എന്ന് പ്രിന്റ് ചെയ്ത ടി-ഷർട്ടും മെറൂൺ നിറത്തിലുള്ള ജാക്കറ്റുമാണ് രൺവീർ സിങ് ധരിച്ചത്. 'പ്രദർശനത്തിന് ശേഷമുള്ള പാർട്ടിയിൽ ധുരന്ധറുകൾക്കൊപ്പമുള്ള ഭ്രാന്തമായ ആഘോഷം. ചരിത്രം സൃഷ്ടിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൗമ്യാ ഠണ്ഠൻ കുറിച്ചത്. വിജയാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ആയിരക്കണക്കിന് പേരാണ് ഇതിനകം കണ്ടതും ലൈക്കും കമന്റുമെല്ലാം ചെയ്തതും. Content Highlights: Bollywood star Ranveer Singh, who portrayed the intense character Hamsa Ali Mazari (Jaskirat Singh Rangi) in Dhurandhar, was seen in high spirits celebrating the film's massive success. Alongside director Aditya Dhar and co-stars including Arjun Rampal and Rakesh Bedi, Ranveer's energetic dance and emotional moments with the crew have gone viral following the film's release. Published: 20 Mar 2026, 06:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നൃത്തച്ചുവടുകളുമായി മതിമറന്ന് ‘ഹംസ അലി മസാരി’; ധുരന്ധർ 2-ന്റെ വിജയം ആഘോഷിച്ച് രൺവീർ സിങ് | വീഡിയോ
M
MathrubhumiSource Link
about 2 months ago