നെടുമ്പായിക്കുളത്ത് വാഹനാപകടം: ആറുവാഹനങ്ങൾ തകർന്നു

നെടുമ്പായിക്കുളത്ത് വാഹനാപകടം: ആറുവാഹനങ്ങൾ തകർന്നു

M
MathrubhumiSource Link
എഴുകോൺ : നെടുമ്പായിക്കുളത്തിനും പഴയ ഫയർ സ്റ്റേഷനും മധ്യേ കാറുകളും പിക്‌അപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുൾപ്പെടെ ആറുവാഹനങ്ങൾ അപകടത്തിൽ തകർന്നു. വാഹനയാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയായിരുന്നു അപകടം. കുണ്ടറ ഭാഗത്തുനിന്നുവന്ന പിക്‌അപ്പ് വാൻ വലതുവശത്തേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ കൊട്ടാരക്കര ഭാഗത്തുനിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. To advertise here, പിക്‌അപ്പിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും മറ്റൊരു പിക്‌അപ്പ്‌ വാനിലും ഇരുചക്രവാഹനത്തിലേക്കും ഇടിച്ചുകയറി. ഇടിച്ച പിക്‌അപ്പ്‌ വാനിലും കാറിലും യാത്രക്കാരുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. നാല് വാഹനങ്ങൾ പൂർണമായും രണ്ട് വാഹനങ്ങൾ ഭാഗികമായും തകർന്നു. റോഡരികിൽ കാൽനടയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. എഴുകോൺ പോലീസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. Published: 19 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെടുമ്പായിക്കുളത്ത് വാഹനാപകടം: ആറുവാഹനങ്ങൾ തകർന്നു — Mathru… | Boolokam