BoolokamBoolokam
നെടുമ്പാശ്ശേരി വനിതാ ഹജ്ജ് തീർഥാടകരുടെ പ്രധാന ഹബ്ബ്

നെടുമ്പാശ്ശേരി വനിതാ ഹജ്ജ് തീർഥാടകരുടെ പ്രധാന ഹബ്ബ്

M
MathrubhumiSource Link
നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള എംബാർക്കേഷൻ പോയിന്റുകളിലൊന്നായ നെടുമ്പാശ്ശേരി ഹജ്ജ്‌ ക്യാമ്പ് രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ വനിതാ തീർഥാടകർ യാത്രചെയ്യുന്ന കേന്ദ്രമായി. To advertise here, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്നത് ഇക്കുറി നെടുമ്പാശ്ശേരി വഴിയാണ്. ഇതിൽ വനിതകളുടെ എണ്ണം ഇക്കുറിയും പുരുഷന്മാരേക്കാൾ കൂടുതലാണ്. കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുമായി യാത്രതിരിക്കുന്ന 13,194 തീർഥാടകരിൽ 7,943 പേരും നെടുമ്പാശ്ശേരിവഴിയാണ് പോകുന്നത്. ഇതിൽ ന്നെ പകുതിയിലധികം പേരും സ്ത്രീകളാണ്. പുരുഷന്മാർ കൂടെയില്ലാതെ പോകുന്ന സ്ത്രീകളുടെ കാര്യത്തിൽ കോഴിക്കോട് വിമാനത്താവളമാണ് കഴിഞ്ഞ കാലങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്നത്. ഇത്തവണ നെടുമ്പാശ്ശേരിയിൽ വനിതാ ഹജ്ജ് തീർഥാടകരുടെ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. പുരുഷന്മാർ കൂടെയില്ലാതെ സംസ്ഥാനത്തുനിന്ന് 4,477 സ്ത്രീകൾ ഹജ്ജിന് പോവുന്നുണ്ട്. ഇതിൽ 2560 പേർ നെടുമ്പാശ്ശേരിയിൽനിന്നാണ് പോയത്. ഞായറാഴ്ച ഉച്ചക്ക് 2.10-നുള്ള ഫ്ലൈനാസ് എയർലൈൻസിന്റെ എക്സ്.വൈ. 8082 വിമാനത്തിൽ 427 വനിതാ തീർതാടകരും രാത്രി 8.10-നുള്ള എക്സ് വൈ 8024 വിമാനത്തിൽ 425 വനിതകളും നെടുമ്പാശ്ശേരി വിമാനത്താവളംവഴി യാത്രതിരിച്ചു. സ്ത്രീകൾക്കുമാത്രമായുള്ള ആറുവിമാനങ്ങളാണ് ഇവിടെനിന്ന് പോയത്. Published: 04 May 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!