മരട് : വൈറ്റിലയിൽ വാഷിങ് മെഷീൻ സർവീസ് സെന്ററിലും നെട്ടൂരിൽ ആൾത്താമസമില്ലാത്ത വീട്ടിലും തീപ്പിടിത്തം. വ്യാഴാഴ്ച നെട്ടൂരിൽ ഉച്ചയ്ക്ക് 12.30-ഓടെയും വൈറ്റില പൊന്നുരുന്നി അമ്പലത്തിനു സമീപത്തുള്ള സർവീസ് സെന്ററിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയുമായിരുന്നു സംഭവം. സർവീസ് സെന്ററിനു തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ കുടുങ്ങിപ്പോയ 25-ഓളം കുട്ടികളെ അഗ്നിരക്ഷാസേന ലാഡർ ഉപയോഗിച്ച് താഴെയിറക്കി. To advertise here, വാഷിങ് മെഷീൻ സർവീസ് സെന്ററിലെ വാതക സിലിൻഡർ ചോർന്നതാണ് തീപ്പിടിത്ത കാരണം. വെൽഡിങ് സെറ്റിൽനിന്ന് ഇതിലേക്ക് പിടിച്ച തീ കെട്ടിടത്തിലേക്ക് പടർന്നു. മെഷീനിൽ ഉപയോഗിക്കുന്ന സ്‌റ്റീൽ ഡ്രം, കെട്ടിടത്തിന്റെ ജനലുകൾ ഉൾപ്പെടെ നിരവധി സാധന സാമഗ്രികൾ കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേനാ അധികൃതർ അറിയിച്ചു. കടവന്ത്ര അഗ്നിരക്ഷാസേനാ യൂണിറ്റിൽനിന്ന് മൂന്നു യൂണിറ്റ് എൻജിൻ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. സിലിൻഡറിൽനിന്ന് വാതകം ചോർന്നു കൊണ്ടിരിക്കുന്നതിനാൽ അതു തീരുംവരെ ഒരു മണിക്കൂറോളം ഫോം പമ്പ് ചെയ്തു കൊണ്ടിരുന്നു. നെട്ടൂരിൽ സമീപത്തെ പറമ്പിലെ മാലിന്യത്തിന് പിടിച്ച തീ കാറ്റത്ത് വീട്ടിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി തീയണച്ചു. Published: 17 Apr 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
