ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതിലൊന്നാണ് അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ' പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ. To advertise here, ബങ്കറിൽ നെതന്യാഹു സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ അതിന്‍റെ മേൽക്കൂര തകർന്നു വീഴുന്നതാണ് ദൃശ്യങ്ങളിൽ. ഇതിൻ്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. ഈ ദൃശ്യങ്ങൾ യഥാർത്ഥത്തിലുള്ളതല്ലെന്ന് ഞങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തി. വസ്തുതാ പരിശോധനക്കായി ലഭിച്ച സന്ദേശത്തിൻ്റെ സ്ക്രിൻഷോട്ട് അന്വേഷണം ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് പേജിൽ മാർച്ച് 20ന് പോസ്റ്റ് ചെയ്തിരുന്നു. വിദേശ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളെന്നാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്. 'ഞാൻ ജീവനോടെയുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളെല്ലാവരും അതിന് സാക്ഷികളാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. 'ഓപ്പറേഷൻ റോറിംഗ് ലയൺ' സംബന്ധിച്ച പുതിയ വിവരങ്ങളും അദ്ദേഹം ഇതിൽ പങ്കുവെക്കുന്നുണ്ട്. വീഡിയോ ചുവടെ കാണാം. അൽ-ജസീറയുടെ വെബ്‌സൈറ്റിലോ സമൂഹമാധ്യ പേജുകളിലോ പ്രചരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കി.തുടർന്ന് വൈറലായ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. അൽ-ജസീറയുടെ പേരിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ നിരവധി അക്ഷരത്തെറ്റുകൾ ഉണ്ട്. സ്ക്രീനിന്റെ താഴെ വാർത്താ ടിക്കറിൽ ഇസ്രയേൽ, ബെഞ്ചമിൻ നെതന്യാഹു എന്ന് എഴുതിയിരിക്കുന്നതിൽ അക്ഷരതെറ്റുകൾ കാണാം. കൂടാതെ, വീഡിയോയിലുള്ള വാർത്താ അവതാരികയുടെ മുഖഭാവങ്ങളിലും ശരീരചലനത്തിലും അസ്വാഭാവികതയുണ്ട്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ദൃശ്യങ്ങളിൽ ഇത്തരം പിഴവുകൾ കാണാം. വൈറൽ വീഡിയോ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. ദൃശ്യങ്ങൾ 86.5%വും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. എഐ പരിശോധന ഫലത്തിൻ്റെ സ്ക്രിൻഷോട്ട് വാസ്തവം ഇറാൻ മിസൈൽ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടു എന്ന ഈ പ്രചാരണം വ്യാജമാണ്. എഐ ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Viral video of Netanyahu's bunker collapse is AI-generated. Al Jazeera did not report or broadcast any such incident. Netanyahu appeared on his official social media channels, confirming he is alive. AI detection tools confirmed the video is 86.5% synthetic. The video contains clear spelling errors and unnatural character animations. Published: 20 Mar 2026, 05:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നെതന്യാഹുവിന്റെ മരണം അൽ ജസീറ സ്ഥിരീകരിച്ചോ? വാസ്തവമറിയാം | Fact Check
M
MathrubhumiSource Link
about 2 months ago