ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന ഊഹാപോഹങ്ങൾ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഇസ്രയേൽ- ഇറാൻ യുദ്ധം തുടങ്ങിയ ശേഷം കഴിഞ്ഞ മാർച്ച് 12-നായിരുന്നു നെതന്യാഹു ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. ഈ വീഡിയോ യഥാർത്ഥമല്ലെന്ന ആരോപണം തുടർന്ന് ഉയർന്നു. വീഡിയോയിലെ വ്യക്തിക്ക് ആറ് കൈവിരലുകൾ ഉണ്ടെന്നും വീഡിയോ എഐ നിർമ്മിതമാണെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. To advertise here, തുടർന്ന് ജറുസലേമിലെ മലഞ്ചരുവിൽ പ്രവർത്തിക്കുന്ന ദി സറ്റാഫ് എന്ന കഫേയിൽനിന്നു ബെഞ്ചമിൻ നെതന്യാഹു കാപ്പി കുടിക്കുന്നൊരു വീഡിയോ അദ്ദേഹത്തിന്‍റെ ഔദ്യോഗിക് എക്സ് അക്കൗണ്ടിൽ മാർച്ച് 15-ന് പോസ്റ്റ് ചെയ്തു. തന്‍റെ കൈവിരലുകൾ യഥാവിധമാണെന്ന് അദ്ദേഹം ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു ഇതിൽ. ഇതും പക്ഷെ വ്യാജമാണെന്ന ആരോപണങ്ങൾ പലകോണുകളിൽനിന്നും ഉയർന്നു. പിന്നീടാണ് മാർച്ച് 16-ന് വൈകീട്ടോടെ അടുത്ത വീഡിയോ വരുന്നത്. കഫേയിലെത്തിയവരുമായി നെതന്യാഹു സംസാരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഇതിലും അപാകതകൾ ഏറെയാണ്. ഇവ വിശദമായി പരിശോധിക്കാം. മാർച്ച് 16-ന് പോസ്റ്റ് ചെയ്ത വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു, ഒന്നര മിനുറ്റ് ദൈർഘ്യമുള്ള വീഡിയോ 28-ാം സെക്കൻറിലെത്തുമ്പോൾ നെതന്യാഹു റെസ്റ്റോറൻറിലെത്തിയ രണ്ട് യുവതികളുമായി സംസാരിക്കുന്നത് കാണാം. അദ്ദേഹത്തിന്‍റെ ഇടത് കൈയ്യിൽ എപ്പോഴും ധരിക്കാറുള്ള മോതിരമുണ്ട്. സംസാരത്തിനിടെ അദ്ദേഹം സമീപത്തെ കസേരയിൽ പിടിക്കാൻ ഇടത് കൈ നീട്ടുമ്പോൾ ഈ മോതിരം പെട്ടന്ന് അപ്രത്യക്ഷമാകുന്നു. പിന്നീട് കസേരയിൽ പിടിച്ച ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങൾ ചുവടെ കാണാം പിന്നീട് വീഡിയോയുടെ 37-ാം സെക്കൻറിൽ നെതന്യാഹു ഒരാളെ ഹസ്തദാനം ചെയ്തുകൊണ്ട് സംസാരിക്കുന്നുണ്ട്. ഇയാൾ തന്‍റെ ഇടത്തെ കൈ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അയാളുടെ കയ്യിൽ നാല് വിരലുകളെ കാണാനാകുന്നുള്ളൂ. എന്നാൽ, തൊട്ടടുത്ത നിമിഷം വിരലുകൾ മടക്കുമ്പോൾ അഞ്ച് വിരലുകളുമുണ്ട്. ദി സറ്റാഫ് കഫെയിൽ നിന്നുള്ള നെതന്യാഹുവിന്‍റെ രണ്ട് വീഡിയോകളും യുദ്ധത്തിന് മുൻപുള്ള അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും വീഡിയോകളുമായി താരതമ്യം ചെയ്തപ്പോൾ മറ്റ് ചില വ്യത്യാസങ്ങളും കണ്ടെത്തി. നെതന്യാഹുവിന്‍റെ നെറ്റിത്തടത്തിൽ കാണുന്ന അത്രയും ചുളിവുകൾ പുതിയ വീഡിയോകളിൽ ഉള്ള വ്യക്തിക്കില്ല. മാത്രമല്ല, പഴയ ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നെതന്യാഹുവിന്‍റെ നെറ്റിയുടെ ഇടത് വഴത്തായി മൂന്ന് ചെറിയ മറുകുകൾ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്തെ ചിത്രങ്ങളും മറ്റ് പഴയ ചിത്രങ്ങളും ഉൾപ്പടെ എടുത്ത് പരിശോധിച്ചപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. പക്ഷെ, കഫെയിൽ നിന്നുള്ള പുതിയ വീഡിയോയിൽ കാണുന്ന നെതന്യുവിന്‍റെ നെറ്റിയിൽ പക്ഷെ ഈ മറുകുകളില്ല. നെതന്യാഹു ജീവനോടെ ഉണ്ടെന്ന് തെളിയിക്കാനായായി ഇറക്കിയ രണ്ട് വീഡിയോകളിലും ക്ലാരിറ്റിയും സ്മൂത്ത്നെസ്സും അസ്വാഭാവികമാണ്. മാത്രമല്ല, മുകളിൽ ചൂണ്ടിക്കാണിച്ച അപാകതകളും വീഡിയോ എഐ നിർമ്മിതമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനായി എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് വീഡിയോ പരിശോധിച്ചു. വീഡിയോ എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ ചുവടെ കാണാം. ഇതിൽ നിന്നെല്ലാം ദൃശ്യങ്ങൾ യഥാർത്ഥമല്ല എന്ന നിഗമനത്തിലെത്താം. എഐ പരിശോധനാ ഫലങ്ങളുടെ സ്ക്രീൻഷോട്ടുകൾ Content Highlights: Detailed analysis of discrepancies in Netanyahu's recent cafe videos., Evidence of visual anomalies including missing rings and morphing fingers., Comparison of facial features, specifically missing moles on the forehead., Verification results from AI detection tools confirming synthetic content. Published: 17 Mar 2026, 03:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നെതന്യാഹുവിന്‍റെ പുതിയ വീഡിയോയിലും അപാകതകളേറെ | Fact Check
M
MathrubhumiSource Link
about 2 months ago