നെത്തല്ലൂരിലെ മൂന്ന് ബസ്‌സ്റ്റോപ്പുകൾ കവലയെ കുരുക്കുന്നു

നെത്തല്ലൂരിലെ മൂന്ന് ബസ്‌സ്റ്റോപ്പുകൾ കവലയെ കുരുക്കുന്നു

M
MathrubhumiSource Link
നെത്തല്ലൂർ : തിരക്കൊഴിയാത്ത കവലയാണ് നെത്തല്ലൂർ. ഇതിനിടയിൽ മൂന്ന് റോഡുകളിൽ എവിടെയെങ്കിലും ഒരു ബസ് നിർത്തിയാൽ ഗതാഗതം വഴിമുട്ടും. കവല നവീകരിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. ആകെ ചെയ്യാൻ പറ്റുന്നത് ബസ്‌സ്റ്റോപ്പ് നീക്കി സ്ഥാപിക്കുക മാത്രമെന്നാണ് നാട്ടുകാർ പറയുന്നത്. To advertise here, മൂന്ന് റോഡുകൾ സംഗമിക്കുന്ന ചെറിയ കവലയുടെ ഒത്ത നടുക്കാണ് ബസ്‌സ്റ്റോപ്പുകളെല്ലാം. വാഴൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കാത്തിരിപ്പുകേന്ദ്രത്തിന് മുൻപിലും കറുകച്ചാൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ എതിർവശത്തും. കോട്ടയത്തേക്ക് പോകുന്ന ബസുകൾ ഉയരവിളക്കിന് സമീപത്തുമാണ് നിർത്തുന്നത്. ബസ് നിർത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങളെല്ലാം നിർത്തണം. ഇതോടെ ഗതാഗതം വഴിമുട്ടും. ഇതിനിടയിൽ മറികടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കോട്ടയം റോഡിൽനിന്ന്‌ വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകട സാധ്യതയേറെയാണ്. ഇവിടെ നിലവിൽ യാതൊരു ഗതാഗത ക്രമീകരണങ്ങളുമില്ല. മാന്തുരുത്തി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോട്ടയം റോഡിലേക്ക് തിരിയുന്നത് തെറ്റായ ദിശയിലൂടെയാണ്. ബസ്‌സ്റ്റോപ്പും സമീപത്ത് കടയും ഉള്ളതിനാൽ കോട്ടയം റോഡിൽനിന്ന്‌ വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. എട്ട് വർഷം മുൻപ് കവല നവീകരിക്കൻ ആലോചിച്ചിരുന്നു. സർവേ നടത്തിയെങ്കിലും മുന്നോട്ട് പോയില്ല. റോഡിന്റെ നടുവിലെ ഉയരവിളക്കിനെ ചുറ്റിയാണ് വാഹനങ്ങൾ തിരിയുന്നതും. നിലവിൽ ബസ്‌സ്റ്റോപ്പ് കവലയിൽനിന്ന്‌ അൽപ്പം മുന്നോട്ട് മാറ്റിയാൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. Published: 06 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെത്തല്ലൂരിലെ മൂന്ന് ബസ്‌സ്റ്റോപ്പുകൾ കവലയെ കുരുക്കുന്നു —… | Boolokam