നെതർലൻഡ്സിൽ ഗ്രോക്കിന് കുരുക്ക്; ഇനി നഗ്നചിത്രം നിർമിച്ചാൽ ദിവസവും 1 ലക്ഷം യൂറോ പിഴ

നെതർലൻഡ്സിൽ ഗ്രോക്കിന് കുരുക്ക്; ഇനി നഗ്നചിത്രം നിർമിച്ചാൽ ദിവസവും 1 ലക്ഷം യൂറോ പിഴ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 27 March 2026, 07:58 PM IST വ്യാജ നഗ്ന ചിത്രങ്ങളുടെ വ്യാപനം അടക്കമുള്ളവയുടെ പേരില്‍ യൂറോപ്യന്‍ കമ്മീഷന്‍ ജനുവരിയില്‍ X-നെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 1. പ്രതീകാത്മകചിത്രം 2. ഇലോണ്‍ മസ്‌ക് | Photo - AP, AFP വ്യാജ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഇലോൺ മസ്‌കിന്റെ നിർമിതബുദ്ധി കമ്പനിയായ xAI-ക്കെതിരെ സുപ്രധാന വിധി പുറപ്പെടുവിച്ച് ഡച്ച് കോടതി. പ്രായപൂർത്തിയായവരുടെയും കുട്ടികളുടെയും വ്യാജ നഗ്‌നചിത്രങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് xAI-യുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ വിലക്കുന്നതാണ് വിധി. ആംസ്റ്റർഡാം കോടതിയാണ് നിരോധനം ഏർപ്പെടുത്തിയത്. To advertise here, വിലക്ക് ലംഘിക്കപ്പെട്ടാൽ മസ്‌കിന്റെ കമ്പനി കനത്ത വില നൽകേണ്ടിവരും. xAI ഈ ഉത്തരവ് പാലിക്കാത്തപക്ഷം ഓരോ ദിവസവും 100,000 യൂറോ (ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) പിഴ നൽകേണ്ടി വരും. ഇതിനുപുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X (മുൻപ് ട്വിറ്റർ)-ൽ ഗ്രോക്ക് ലഭ്യമാക്കുന്നത് നിർത്തലക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ലൈംഗിക അതിക്രമങ്ങൾക്കെതിരെ പോരാടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഓഫ്‌ലിമിറ്റ്‌സാണ് കേസ് ഫയൽ ചെയ്തത്. എല്ലാ ദുരുപയോഗങ്ങളും തടയാൻ കമ്പനിക്ക് കഴിയില്ലെന്നും ദുരുദ്ദേശ്യത്തോടെ പെരുമാറുന്ന ഉപയോക്താക്കളുടെ പ്രവർത്തികൾക്ക് കമ്പനിയെ ശിക്ഷിക്കരുതെന്നും xAI അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ചിത്ര നിർമ്മാണം പണമടച്ചുള്ള വരിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് ജനുവരിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് സംഘടന കോടതിയിൽ വാദിച്ചു. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ഡിജിറ്റൽ ചിത്രങ്ങൾ 'നഗ്‌നമാക്കാൻ' ഗ്രോക്കിന് ഇപ്പോഴും കഴിയുമെന്ന് അവർ കോടതിയിലെ വാദത്തിനിടെ തെളിയിച്ചു. അനധികൃതമായി നഗ്നചിത്രങ്ങൾ നിർമ്മിക്കാൻ തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമ്പനിക്കാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ എഐ കമ്പനികളെ ഉത്തരവാദികളാക്കുന്ന യൂറോപ്പിലെ ആദ്യത്തെ കോടതി വിധിയാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യൂറോപ്പിലെ രാജ്യങ്ങൾ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ നിരീക്ഷണം ശക്തമാക്കുന്ന സാഹചര്യത്തിലാണിത്. വ്യാജ നഗ്ന ചിത്രങ്ങളുടെ വ്യാപനം അടക്കമുള്ളവയുടെ പേരിൽ യൂറോപ്യൻ കമ്മീഷൻ ജനുവരിയിൽ X-നെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. Content Highlights: Amsterdam Court injunction against xAI for non-consensual image generation., Potential daily fine of 100,000 euros for non-compliance., Legal precedent holding AI companies responsible for tool outputs., European crackdown on AI-generated explicit content under the Digital Services Act. Published: 27 Mar 2026, 07:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെതർലൻഡ്സിൽ ഗ്രോക്കിന് കുരുക്ക്; ഇനി നഗ്നചിത്രം നിർമിച്ചാൽ… | Boolokam