നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് എട്ടുപേർക്ക് പരിക്ക്

നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് എട്ടുപേർക്ക് പരിക്ക്

M
MathrubhumiSource Link
നെന്മാറ : നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ശനിയാഴ്ച കാലത്ത് നടന്ന എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് മുന്നോട്ട് ഓടി. ആന ഓടുന്നതിനിടെ പേടിച്ചോടി വീണ് എട്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച കാലത്ത് 7.30-ന് നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്ത് ആനപ്പന്തലിന് താഴെ നടക്കുന്നതിനിടെയാണ് വൈലശ്ശേരി അർജുനൻ എന്ന ആന ഇടഞ്ഞ് മുന്നോട്ടോടിയത്. ആന ഓടുന്നതിന് മുന്നിലുണ്ടായിരുന്ന, നെന്മാറ സ്വദേശിയായ സുരേഷ് കുമാറിന്റെ ഭാര്യ സുലിമോൾക്ക്(45) ആനയുടെ മുന്നിലേക്ക് വീണാണ് പരിക്കേറ്റത്. To advertise here, തുമ്പിക്കൈ തട്ടിയതോടെ ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. ആന തലതാഴ്ത്തി തിരിഞ്ഞു നടന്നതിനാൽ കൂടുതൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈയ്ക്കും, കാലിനും പരിക്കേറ്റ ഇവരെ ഉടൻതന്നെ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടർചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒലിപ്പാറ ചള്ളയിൽ പ്രിൻസിന്റെ ഭാര്യ രാധാമണി(35), മക്കളായ ആദ്വിക്(ഏഴ്), ആത്മിക(അഞ്ച്), നെന്മാറ സ്വദേശിനികളായ ദാക്ഷായണി(71), മാളു(61), വിജയകുമാർ(60) നെന്മാറ സ്വദേശിനി ശകുന്തള(54) എന്നിവർക്കാണ് വീണ് പരിക്കേറ്റത്. ഇവർ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. ഇടഞ്ഞോടിയ ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി, ആനപ്പുറത്തിരുന്നവരെ താഴെയിറക്കി. Published: 05 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് എട്ടുപേർക്… | Boolokam