നെന്മാറ : നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയിൽ ഒത്തുചേർന്ന ദേശവാസികുടെ സാന്നിധ്യത്തിൽ വാദ്യമേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയിൽ നെന്മാറ-വല്ലങ്ങി വേലയ്ക്ക് പരമ്പരാഗത ചടങ്ങുകളോടെ കൂറയിട്ടു. ഏപ്രിൽ മൂന്നിനാണ് വേല. ഇനി ഇരുദേശത്തിനും ആഘോഷത്തിന്റെ 20 നാളുകളാണ്. To advertise here, ഞായറാഴ്ച രാവിലെ അയിലൂർ അഖിലേശ്വര ക്ഷേത്രത്തിൽനിന്ന് ആനയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ഭഗവതിയെ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈകീട്ട് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടന്നു. വല്ലങ്ങി ശ്രീകുറുംബക്കാവിൽനിന്ന് മേളത്തിന്റെ അകമ്പടിയോടെ ആചാരപ്രകാരം ബന്ധപ്പെട്ടവർ ക്ഷേത്രത്തിലെത്തിയശേഷം നെന്മാറ, വല്ലങ്ങി, അയിലൂർ, തിരുവഴിയാട്, വിത്തനശ്ശേരി ദേശങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി നെന്മാറ-വല്ലങ്ങി ദേശക്കമ്മിറ്റിക്കാരുടെയും സാന്നിധ്യത്തിൽ ‘എല്ലാവരും എത്തിയിട്ടുണ്ടോ’ എന്ന് വിളിച്ചുചൊല്ലിയാണ് കൂറയിടൽ നടന്നത്. ഇതോടൊപ്പം ക്ഷേത്രത്തിൽ പട്ടുകൂറയുമിട്ടു. കൂറയിട്ടതോടെ ക്ഷേത്രത്തിൽ 21 ദിവസത്തെ ദാരികവധം കളംപാട്ട് ആരംഭിക്കും. ഏഴ് ദിവസം ദേവീസ്‌തോത്രങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ കളംപാട്ടുമാണ് നടക്കുക. വേലപ്പിറ്റേന്നാണ് കളംപാട്ട് അവസാനിക്കുക. കൂറയിട്ടതോടെ ഇരുദേശത്തും വേലയ്ക്കായുള്ള ഒരുക്കങ്ങൾ സജീവമായി. നെന്മാറ, വല്ലങ്ങി ദേശങ്ങളിൽ ഉയർത്തുന്ന ബഹുനില ദീപാലങ്കാര പന്തലുകളുടെ നിർമാണവും തുടങ്ങും. ദേശങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നെന്മാറ, വല്ലങ്ങി ദേശമന്ദുകളിൽ 23-ന് മുളക്കൂറയിടും. നെന്മാറ ദേശത്ത് മന്ദത്തും വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലും വല്ലങ്ങി ദേശത്തിന്റേത് ദേശമന്ദിലുമാണ് മുളക്കൂറയിടുക. Published: 16 Mar 2026, 03:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
