ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ടുത്സവം To advertise here, നെയ്യാറ്റിൻകര : നെയ്യാറിന്റെ കരക്കാർക്ക് ആവേശക്കാഴ്ച വിരുന്നൊരുക്കി ശ്രീകൃഷ്ണസ്വാമിക്ഷേത്രപ്പൂരവും കുടമാറ്റവും. തലയെടുപ്പിന്റെ ഏഴാനകൾ നിരന്ന പൂരത്തിനു താള, മേള പെരുക്കത്തിനൊപ്പം നെയ്യാറ്റിൻകരക്കാർ ആവേശപ്പൂരം തീർത്തു. തലയെടുപ്പിന്റെ പ്രതീകമായ തൃക്കടവൂർ ശിവരാജൻ പൂരത്തിനു തിടമ്പേറ്റി. അകമ്പടിയായി തോട്ടക്കാട് രാജശേഖരൻ, വേണാട് ആദ്യകേശവ്, ഉണ്ണിമങ്കാട് കണ്ണൻ, ആമ്പാടി മാധവൻകുട്ടി, പ്ലാക്കാട് കണ്ണൻ എന്നീ തലയെടുപ്പുള്ള ഗജവീരന്മാർക്കൊപ്പം കുട്ടിക്കുറുമ്പുമായി ഉമാമഹേശ്വരൻ എന്ന കുട്ടിയാനയും പൂരത്തിൽ അണിനിരന്നു. ആറാട്ടുഘോഷയാത്ര കഴിഞ്ഞാണ് ബസ് സ്റ്റാൻഡ് കവലയിൽ പൂരത്തിനു കൊട്ടിക്കയറ്റം തുടങ്ങിയത്. ഗജവീരന്മാർ നിരന്ന പൂരത്തിൽ മേളക്കൊഴുപ്പേകാൻ പഞ്ചാരിമേളവും പാണ്ടിമേളവും കൂടിയായപ്പോൾ പൂരപ്രേമികൾക്ക് ആവേശമായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരവും കുടമാറ്റവും നടന്നത്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി.ശ്രീകുമാരൻനായർ, സെക്രട്ടറി അഡ്വ. എസ്.പ്രമോദ്, കെ.രതീഷ്‌കുമാർ, ജി.കിരൺകുമാർ, നെയ്യാറ്റിൻകര ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. Published: 25 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
