ഗർഭിണിയടക്കം അഞ്ചുപേർക്ക് പരിക്ക് To advertise here, തൊടുപുഴ : കരിങ്കുന്നം നെല്ലാപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം എം.ജി. യൂണിവേഴ്സിറ്റി ജീവനക്കാരായ കോലാനി ഇലവുംതടത്തിൽ ഇ.കെ. സജീവൻ(54), അമയപ്ര സ്വദേശി തുരുത്തിപ്പിള്ളിൽ ജിംസൺ ജോൺ (53), ഏഴല്ലൂർ സ്വദേശി സിമി ജിബിൻ (33), ചിത്തിരപുരം സ്വദേശി ബിഞ്ജുമോൾ തോമസ്, ലോറി ഡ്രൈവർ ഉത്തംപാളയം സ്വദേശി ജയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ നെല്ലാപ്പാറ കുരിശുപള്ളി വളവിന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറിനുപിന്നിൽ ലാറ്റക്സുമായി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും കാറിന് മുകളിലേക്ക് ലോറി വീഴാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഉടനടി തൊടുപുഴയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് തൊടുപുഴ അഗ്നിരക്ഷാസേനയും കരിങ്കുന്നം പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. Published: 25 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നെല്ലാപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
M
MathrubhumiSource Link
about 2 months ago