കരിങ്കുന്നം : കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമുള്ള നെല്ലാപ്പാറയിലെ ചൂരപ്പെട്ട വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. To advertise here, തമിഴ്‌നാട് ധർമപുരി സ്വദേശി ശക്തിക്കാണ് (22) പരിക്കേറ്റത്. തമിഴ്‌നാട്ടിൽനിന്നു റവയുമായി പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന്റെ ഇടതുവശത്തേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴയിൽനിന്നും സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ബിജു പി. തോമസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഉടൻ തന്നെ പരിക്കേറ്റ ശക്തിയെ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ കാലിന് സാരമായ പരിക്കുണ്ട്. തുടരുന്ന അപകടങ്ങൾ: അധികൃതർ കണ്ണടയ്ക്കുന്നു ഇടുക്കി-കോട്ടയം ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നെല്ലാപ്പാറയും സമീപ പ്രദേശങ്ങളും സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്നുള്ള സ്കൂൾ ബസ് ചൂരപ്പെട്ട വളവിൽ അപകടത്തിൽപ്പെട്ടിരുന്നു. വഴി പരിചയമില്ലാത്ത ഡ്രൈവർമാരാണ് ഇവിടെ പ്രധാനമായും അപകടത്തിൽപ്പെടുന്നത്. അപകടകാരണങ്ങൾ അനവധി കുത്തനെയുള്ള ഇറക്കവും വളവും കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തത്. അപകട മേഖലയാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇവിടെ അപര്യാപ്തമാണെന്ന് ആക്ഷേപമുണ്ട്. മോട്ടോർവാഹന വകുപ്പും പൊതുമരാമത്തുവകുപ്പും അടിയന്തരമായി ഇടപെട്ട് ഈ 'മരണവളവിൽ' സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നെല്ലാപ്പാറയിൽ വീണ്ടും ലോറി അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്...
M
MathrubhumiSource Link
about 2 months ago