ഉളിക്കൽ : പെരുവംപറമ്പ്-കല്ലുവയൽ-നെല്ലിക്കാംപൊയിൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടും ഈ റൂട്ടിൽ ബസിനുവേണ്ടി നാട്ടുകാർ കാത്തിരിക്കുകയാണ്. ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡാണിത്. ഉളിക്കൽ, പടിയൂർ, പായം പഞ്ചായത്തുകളിലെ നൂറുകണക്കിന് പേർക്ക് പ്രയോജനം ലഭിക്കും. To advertise here, കിഫ്ബി പദ്ധതിയിൽപ്പെടുത്തി 31 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. 10 മീറ്റർ വീതിയിൽ ആറുകിലോമീറ്റർ ദൂരമാണ് നവീകരിച്ചത്. ഏഴുമീറ്റർ വീതിയിൽ മെക്കാഡം സംവിധാനത്തിൽ ടാറിങ് നടത്തി. ഓവുചാലുകളും കലുങ്കുകളും നിർമിച്ചിട്ടുണ്ട്. ഇരിട്ടിയിൽനിന്ന് കല്ലുവയലിലേക്ക് മാത്രമാണ് ഇപ്പോൾ ബസ് സർവീസുള്ളത്. അതും വളരെ കുറവുമാത്രം. മലയോര മേഖലയുടെ വികസനക്കുതിപ്പിന് സഹായകമായ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ബസ് സർവീസ് തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബസില്ലാത്തതുകാരണം ഓട്ടോറിക്ഷയും മറ്റുമാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആശ്രയം. Published: 22 Mar 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നെല്ലിക്കാംപൊയിൽ-കല്ലുവയൽ നമ്പർ വൺ റോഡൊരുങ്ങി, ബസെവിടെ ?
M
MathrubhumiSource Link
about 2 months ago