വാലടി : കാവാലം ഭാഗത്തുനിന്ന് നെല്ലുമായി വന്ന ലോറി പാടശേഖരത്തെ റോഡിൽ താഴ്ന്നു. പാർക്കുചെയ്തിരുന്ന ഹിറ്റാച്ചിക്ക് സൈഡുകൊടുക്കവേയാണ് ലോറി താഴ്ന്നത്. മുളയ്ക്കാംതുരുത്തി-വാലടി റോഡിന്റെ ഇടയിൽ കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ലോറി വൈദ്യുതത്തൂണിൽ തങ്ങിനിന്നതിനാൽ വലിയ അപകടമൊഴിവായി. To advertise here, വാലടി പാടശേഖരത്ത് നെല്ലെടുക്കാൻവന്ന ലോറികൾക്ക് മാർഗതടസ്സമുണ്ടാക്കിയത് കർഷകരുടെ നെഞ്ചിടിപ്പ് ഇരട്ടിയാക്കി. വാഹനങ്ങൾ പറാൽ-കുമരങ്കരിവഴി കടത്തിവിട്ടു. വാലടിയിലും സമീപപ്രദേശങ്ങളിലും നിരവധി പാടശേഖരങ്ങളിലെ നെല്ല് ഇനിയും കയറിപ്പോകാനുണ്ട്. ഇത് എന്ന് കയറിപ്പോകുമെന്നതിനെക്കുറിച്ച് ഇതുവരെയും അധികൃതർ യാതൊരുറപ്പും നൽകിയിട്ടില്ല. ഇതിനിടെ, മില്ലുടമകൾ ക്വിന്റലിന് 10 കിലോവരെ കിഴിവുചോദിച്ച് കർഷകരെ സമ്മർദത്തിലാക്കുകയാണ്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായെത്തിയ വേനൽമഴയും കർഷകരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട് Published: 30 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നെല്ലുകയറ്റിവന്ന ലോറി വാലടി പാടശേഖരത്തെ റോഡിൽ താഴ്ന്നു; നെല്ലെടുപ്പ് മുടങ്ങി
M
MathrubhumiSource Link
about 1 month ago