നെല്ലുസംഭരണത്തിലെ അപാകം; കർഷകർ ദുരിതത്തിൽ

നെല്ലുസംഭരണത്തിലെ അപാകം; കർഷകർ ദുരിതത്തിൽ

M
MathrubhumiSource Link
തിരുപ്പൂർ : മഠത്തുകുളത്തെ സർക്കാർ നെല്ല് സംഭരണകേന്ദ്രത്തിൽ ജീവനക്കാരുടെ കുറവു മൂലം കർഷകർ പ്രതിസന്ധിയിൽ. മഠത്തുകുളത്തെ സംഭരണകേന്ദ്രത്തിൽ കർഷകർ കൊണ്ടുവരുന്ന നെല്ലിന്റെ തൂക്കം കണക്കാക്കി ബില്ല് നൽകുന്നതടക്കമുള്ള ജോലികൾ ചെയ്യുന്നത് കണിയൂരിൽ സ്ഥിതി ചെയ്യുന്ന സംഭരണകേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ്. ഇടവിട്ടുള്ള ദിവസങ്ങളിലാണ് വരുന്നത്. To advertise here, ഇതിനാൽ, ദിവസേനയെന്നോണം കർഷകർ കൊണ്ടുവരുന്ന നെല്ല് ചാക്കുകൾ സംഭരണകേന്ദ്രത്തിലെ വളപ്പിൽ തുറസായ സ്ഥലത്ത് കൂട്ടിയിടേണ്ട അവസ്ഥയാണ്. തൂക്കി നോക്കി ബിൽ ഇട്ടാൽ മാത്രമേ നെൽചാക്കുകൾ ഗോഡൗണിലേക്ക് മാറ്റാൻ സാധിക്കൂ. അതുവരെ തുറസായ സ്ഥലത്ത് ഇടുന്ന നെല്ലിന് എന്ത് സംഭവിച്ചാലും അത് കർഷകന്റെ ഉത്തരവാദിത്തമാണ്. പലയിടങ്ങളിലും പെയ്യുന്ന വേനൽ മഴ കർഷകരുടെ ആശങ്ക കൂട്ടുന്നു. ഇടനിലക്കാരില്ലാതെ നല്ല വില കിട്ടുമെന്ന ആശ്വാസത്തിലാണ് സർക്കാർ സംഭരണകേന്ദ്രത്തിലേക്ക് നെല്ല് കൊണ്ടുവരുന്നതെന്ന് പ്രദേശത്തെ കർഷകർ ചൂണ്ടിക്കാട്ടുന്നു. കൊയ്ത്തുകാലമായതിനാൽ ജില്ലാ ഭരണകൂടം ഇടപെട്ടു ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭരണം വേഗത്തിലാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. Published: 07 Apr 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെല്ലുസംഭരണത്തിലെ അപാകം; കർഷകർ ദുരിതത്തിൽ — Mathrubhumi | B… | Boolokam