നെല്ല് വേണ്ടെന്ന് മില്ലുകാർ

നെല്ല് വേണ്ടെന്ന് മില്ലുകാർ

M
MathrubhumiSource Link
കൊയ്തുകൂട്ടിയിട്ട് എട്ടുദിവസം To advertise here, വെട്ടിത്തുരുത്ത് : ഒടേറ്റി തെക്ക്, ആഞ്ഞിലിക്കുടി പാടശേഖരങ്ങളിലെ വിളവെത്തിയ നെല്ല് കൊയ്ത് കൂനകൂട്ടിയിട്ട് എട്ടുദിവസം കഴിഞ്ഞു. പാലക്കാട്ടുള്ള അഞ്ചുമില്ലുകൾക്ക് നെല്ലെടുക്കാനുള്ള അനുവാദവും നൽകി. സമയമായപ്പോൾ നെല്ല് വേണ്ടെന്ന് മില്ലുകാർ പാടശേഖരസമിതി ഭാരവാഹികളെ അറിയിച്ചു. കർഷകർ നെല്ലെങ്ങനെ കയറിപ്പോകുമെന്നറിയാതെ ഉഴലുകയാണ്. പാലക്കാട്ടുള്ള ഇർഫാൻ, കെ.എസ്.ആർ., സെൻട്രൽ റൈസ്‌മിൽ, പി.കെ.ആർ. എന്നീ മില്ലുകളാണ് നെല്ല് എടുക്കാതെ മാറിനിൽക്കുന്നത്. പ്രശ്‌നം രൂക്ഷമായതോടെ ഈ മില്ലുകളെ നെല്ലെടുക്കുന്നതിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് പാഡി മാർക്കറ്റിങ് ഓഫീസറും കർഷകരും സപ്ലൈകോ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ആഞ്ഞിലിക്കുടി പാടശേഖരത്തിൽ 80 ഏക്കറും ഒടേറ്റി തെക്ക് പാടശേഖരത്തിൽ 540 ഏക്കറുമാണ് കൃഷി. ഇവിടെ രണ്ടിടത്തുംകൂടി 300-ലധികം കർഷകരാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞദിവസം പെയ്ത മഴയിൽനിന്ന്‌ നെല്ല് നനയാതെ സംരക്ഷിക്കാനായി വാരിമാറ്റിയതിന് മാത്രം ഒരുകർഷകന് 10,000 രൂപയിലധികം ചെലവുവന്നു. ഇതുകൂടാതെ ഒരു ക്വിന്റലിന് അഞ്ചുകിലോവരെ കിഴിവ് നൽകണമെന്നും മില്ലുകാർ വാശിപിടിക്കുകയാണ്. നെല്ല് ലോറിയിൽ കയറ്റുന്നതിന്റെ കൂലിയും കർഷകർ നൽകണം. ചെലവ് എഴുതി കൃഷിയിറക്കിയാൽ അടുത്തവർഷം കൃഷിയിറക്കാൻ കർഷകരുണ്ടാവില്ലെന്നാണ് ആഞ്ഞിലിക്കുടി പാടത്തെ കർഷകരായ ബൈജു വെട്ടിത്തുരുത്ത്, ജോർജുകുട്ടി എന്നിവർ പറയുന്നത്. അനാവശ്യകിഴിവ് ഒഴിവാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി : കുട്ടനാട്ടിലും ചങ്ങനാശ്ശേരിയിലും നെല്ലെടുക്കാനുള്ള കാലതാമസവും അനാവശ്യ കിഴിവും ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി ഫൊറോന സമ്മേളനം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ കർഷകരുടെ ശത്രുക്കളായി മാറുന്ന കാഴ്ചയാണ് കുട്ടനാട്ടിലും, ചങ്ങനാശ്ശേരിയിലും കണ്ടുവരുന്നത്. പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ അധ്യക്ഷത വഹിച്ചു ഡയറക്ടർ ഫാ. ലിബിൻ തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ടോമിച്ചൻ അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, കെ.പി മാത്യു, തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, ടി.പി. മാത്യൂ, മേരിക്കുട്ടി പാറക്കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെല്ല് വേണ്ടെന്ന് മില്ലുകാർ — Mathrubhumi | Boolokam | Boolokam