നെൽകൃഷിയുടെ വിജയത്തിന് പിന്നാലെ പച്ചക്കറിയിലും നേട്ടം

നെൽകൃഷിയുടെ വിജയത്തിന് പിന്നാലെ പച്ചക്കറിയിലും നേട്ടം

M
MathrubhumiSource Link
എലിക്കുളം : കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലച്ചുപോയ നെൽകൃഷിക്ക് പുതുജീവനേകിയ കാപ്പുകയം പാടശേഖരസമിതി പച്ചക്കറി കൃഷിയിലും വിജയഗാഥ രചിച്ചു. പാടശേഖരത്തോട് ചേർന്നുള്ള രണ്ടേക്കർ ഭൂമിയിലായിരുന്നു ഇത്തവണ ഇവരുടെ പച്ചക്കറികൃഷി. പാടശേഖരസമിതി കൺവീനർ ജസ്റ്റിൻ ജോർജിന്റെ നേതൃത്വത്തിൽ കർഷകർ പാവൽ, വള്ളിപ്പയർ, വെള്ളരി, തണ്ണിമത്തൻ എന്നിവയാണ് കൃഷിചെയ്തത്. എലിക്കുളം കൃഷിഭവന്റെ സഹകരണത്തോടെയായിരുന്നു കൃഷി. To advertise here, പച്ചക്കറി വിളവെടുപ്പ് ഉത്സവമാക്കാൻ കാരക്കുളം സെയ്ന്റ് മാത്യൂസ് എൽ.പി., യു.പി.സ്‌കൂളുകളിലെ വിദ്യാർഥികളുടെ ഗ്രീൻ ആർമിയും കൃഷിയിടത്തിലെത്തി. അധ്യാപകർക്കൊപ്പം കൃഷിത്തോട്ടം സന്ദർശിച്ച ഇവരുടെ സാന്നിധ്യത്തിൽ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്‌പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരണം നടത്തി. അസി.കൃഷി ഓഫീസർമാരായ എ.ജെ. അലക്‌സ്‌റോയ്, ആതിരാ സോജൻ, പ്രഥമാധ്യാപകരായ മായാ എം.മെർലിൻ, ആലീസ് ജോസഫ്, ക്രിസ്റ്റോ ജോൺ, ഗ്രീൻ ആർമി ഭാരവാഹികളായ ബെൻസൺ ദീപക്, ജിയോ ജോബിൻ എന്നിവർ പങ്കെടുത്തു. പാടശേഖരസമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, തളിർ നാട്ടുചന്ത സെക്രട്ടറി വിത്സൻ മാത്യു പാമ്പൂരിക്കൽ, ജോസ് ജേക്കബ് കൊല്ലംപറമ്പിൽ, എം.എം.മാത്യു മണ്ഡപത്തിൽ, പി.എസ്.പ്രശാന്ത് പാലാത്ത് എന്നിവർ കൃഷിയിട സന്ദർശനത്തിനെത്തിയവരെ സ്വീകരിച്ചു. കാപ്പുകയത്തെ വിഷരഹിത പച്ചക്കറി എലിക്കുളം കുരുവിക്കൂട് തളിർ നാട്ടുചന്ത, കൂരാലി ഫെയ്‌സ് ഇക്കോഷോപ്പ് എന്നിവിടങ്ങളിൽനിന്ന് ആവശ്യക്കാർക്ക് വാങ്ങാമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെൽകൃഷിയുടെ വിജയത്തിന് പിന്നാലെ പച്ചക്കറിയിലും നേട്ടം — Mat… | Boolokam