നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു

നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു

M
MathrubhumiSource Link
പെരുവേലിച്ചാൽ പുഞ്ചയിൽ വെള്ളമില്ല To advertise here, ചാരുംമൂട് : വെള്ളമില്ലാത്തതിനാൽ പെരുവേലിച്ചാൽ പുഞ്ചയിലെ ഉയർന്ന പ്രദേശത്തെ നെൽക്കൃഷി കരിഞ്ഞുണങ്ങുന്നു. നൂറനാട്, ചുനക്കര, തഴക്കര പഞ്ചായത്തുകളിലായാണ് പുഞ്ച വ്യാപിച്ചുകിടക്കുന്നത്. കൃഷിയിറക്കിയിട്ട് 75 ദിവസമായ നെല്ല് കുടംപരുവത്തിലാണ്. 120 ദിവസം കഴിഞ്ഞാൽ കൊയ്യാം. പുഞ്ചയിലെ ജലസേചനമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. കല്ലട ജലസേചനപദ്ധതിയുടെ കനാലിൽ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിനായി കൃഷിഭവനിലും കല്ലട ജലസേചന പദ്ധതിയുടെ ഓഫീസിലും പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. മൂന്നു പഞ്ചായത്തുകളിലായി ആയിരത്തിൽപ്പരം ഏക്കറിലാണ് പുഞ്ച വ്യാപിച്ചുകിടക്കുന്നത്. ഇതിൽ നൂറനാട് പഞ്ചായത്തിൽ വരുന്ന ഭാഗത്താണ് കൂടുതൽ പ്രശ്നമുള്ളത്. മൂന്നൂറിൽപ്പരം കർഷകർ ഇവിടെയുണ്ട്. പുഞ്ചയിലെ വെള്ളം കൃഷിയിറക്കും മുൻപായി കൃത്യമായി വറ്റിച്ചുകിട്ടാറില്ല. അതിനാൽ കൃഷിയിറക്കുന്നതിന്‌ എല്ലാവർഷവും താമസം നേരിടുന്നു. കൃഷിയിറക്കിക്കഴിഞ്ഞാൽ വേണ്ടസമയത്ത് വെള്ളം പുഞ്ചയിൽ കിട്ടാത്തതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കല്ലട ജലസേചനപദ്ധതിയുടെ കനാലിലെ മുതുകാട്ടുകര, പറയംകുളം എന്നിവിടങ്ങളിൽനിന്ന്‌ രണ്ട്‌ ഉപകനാലുകൾ പുഞ്ചയിലേക്കുണ്ടെങ്കിലും കൃത്യമായി വെള്ളമെത്താറില്ല. കനാലിൽ അമിതമായി വെള്ളം തുറന്നുവിട്ടപ്പോൾ ചാലിൽ വെള്ളംകൂടി പാടശേഖരത്തിലെ കൃഷി മുങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. കല്ലട ജലസേചന കനാലിന്റെ പറയംകുളം അക്വാഡക്ടിൽനിന്നുള്ള അധികജലം ചാലിൽക്കൂടി അച്ചൻകോവിലാറ്റിലേക്ക് കളയുകയാണു പതിവ്. ചാലുവഴി ഒഴുക്കിവിടുന്ന വെള്ളം വീണ്ടും പാടത്തേക്കുതന്നെ ഒഴുകിയെത്തിയാണ് വെള്ളംകയറിയത്. പുഞ്ചയുടെ കരയിൽക്കൂടി തോടുവെട്ടി വെള്ളം തിരിച്ചുവിട്ടാൻ കൃഷിക്ക് ഉപകാരപ്രദമാകും. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പുഞ്ചയുടെ സംരക്ഷണത്തിനായി 33 കോടി രൂപ അനുവദിച്ചിരുന്നു. ശക്തികൂടിയ മോട്ടോറുകൾ സ്ഥാപിക്കുന്നതടക്കമുള്ള നിർമാണം പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു — Mathrubhumi | Boolokam | Boolokam