നെൽപ്പാടങ്ങളിൽ വസന്തം തീർത്ത് കിങ്ങിണിച്ചെപ്പ്

നെൽപ്പാടങ്ങളിൽ വസന്തം തീർത്ത് കിങ്ങിണിച്ചെപ്പ്

കൊപ്പം : കാഴ്ചവസന്തമൊരുക്കി, കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽ സൺ ഹെംപ് (ചണവിത്ത്, കിങ്ങിണിച്ചെപ്പ്) പൂവിട്ടു. പച്ചിലവളത്തിനായാണ് പയറുവർഗത്തിൽപ്പെട്ട സൺ ഹെംപ് പാടങ്ങളിൽ വിതയ്ക്കുന്നത്. പണ്ട് മിക്കപാടങ്ങളിലും വേനൽക്കാലത്ത് ഇത്തരം കാഴ്ചകൾ ഉണ്ടായിരുന്നെങ്കിൽ ഇന്നത് അപൂർവമാണ്. പെരുമുടിയൂർ, കൊടുമുണ്ട പാടശേഖരത്തിൽ ഏക്കറുകണക്കിന് സ്ഥലത്താണ് സൺ ഹെംപ് പൂവിട്ടിരിക്കുന്നത്. To advertise here, മകരക്കൊയ്ത്തുകഴിഞ്ഞ പാടം ഉഴുതുമറിച്ച് വിവിധതരം പയറുവർഗങ്ങൾ ഇടവിളക്കൃഷിയായും വളത്തിനായും കർഷകർ വിതയ്‌ക്കാറുണ്ട്. പയർ, എള്ള്, ഉഴുന്ന്, ഡെയിഞ്ച, സൺ ഹെംപ് എന്നിവയെല്ലാമാണ് വിതയ്ക്കുന്നത്. സൺ ഹെംപ് 1.5 മുതുൽ മൂന്നുമീറ്റർ വരെയാണ് വളരുക. മഞ്ഞനിറത്തിലുള്ള പൂക്കളാണ് ഇതിന്റെ ആകർഷകത്വം. നീളംകൂടിയ, ഇളംപച്ച നിറത്തിലുള്ള ഇലകളും കായകളും ഇതിനുണ്ട്. കായ ഉണങ്ങിയാൽ അകത്ത് വിത്തുകൾ കുലുങ്ങുന്ന ശബ്ദവും ഉണ്ടാകും. നാട്ടിൻപുറങ്ങളിൽ കിങ്ങിണിച്ചെപ്പെന്നും കിലുക്കാംപെട്ടിയെന്നുമൊക്കെ ഇതിന് പേരുണ്ടെന്ന് മുതുതല കൃഷി ഓഫീസർ എം. ഹനിഷ് പറഞ്ഞു. കൃഷിഭവനുകൾ മുഖേന ഇപ്പോൾ ഇതിന്റെ വിത്തുകൾ നൽകുന്നില്ല. കിലോവിന് 150-ന് മുകളിലാണ് വില. മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനായാണ് ഇത് നട്ടുവളർത്തുന്നത്. നൈട്രജൻ മണ്ണിൽക്കൂട്ടാൻ ഇത് സഹായിക്കുന്നു. യൂറിയവളത്തിന്റെ ഗുണഫലവും ഈ പച്ചില വളംകൊണ്ട് ലഭ്യമാകുമെന്ന് കൃഷി ഓഫീസർമാരായ യു.വി. ദീപ, പി.കെ. ഇഷ്‌റത് എന്നിവർ പറഞ്ഞു. Published: 20 Apr 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെൽപ്പാടങ്ങളിൽ വസന്തം തീർത്ത് കിങ്ങിണിച്ചെപ്പ് — Mathrubhum… | Boolokam