നേത്രദാന ബോധവത്കരണവുംസൗജന്യ നേത്രപരിശോധനയും

നേത്രദാന ബോധവത്കരണവുംസൗജന്യ നേത്രപരിശോധനയും

M
MathrubhumiSource Link
കോട്ടയം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എ.കെ.പി.എ.) കോട്ടയം മേഖലാ കമ്മിറ്റി, ജില്ലാ ജനറൽ ആശുപത്രി നേത്രരോഗ വിഭാഗവുമായി ചേർന്ന് പള്ളം വൈ.എം.സി.എ.യിൽ നേത്രദാന ബോധവത്കരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. എ.കെ.പി.എ. ജില്ലാ സെക്രട്ടറി ജയചന്ദ്രകുമാർ ഉദ്ഘാടനംചെയ്തു. പി.കെ. സന്തോഷ് അധ്യക്ഷനായി. ജില്ലാ ഒഫ്താൽമിക് കോഡിനേറ്റർ എം.സി. അജിത് കുമാർ, ഒപ്പ്ടോമെട്രിദിന സന്ദേശം നൽകി. നേത്രദാന സമ്മതപത്രം ഡോ. അനു ആന്റണിക്ക് കൈമാറി. എ.കെ.പി.എ. സ്ഥാപക നേതാവായ ജോസഫ് ചെറിയാന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. To advertise here, ധന്യാ ഗിരീഷ്, ജോർജ് മാത്യു, സജി എം.നൈനാൻ, അജയകുമാർ, പ്രദീപ് കുമാർ, ശ്യാമളേന്ദു, ഷിജോ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. Published: 01 Apr 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നേത്രദാന ബോധവത്കരണവുംസൗജന്യ നേത്രപരിശോധനയും — Mathrubhumi |… | Boolokam