കോയമ്പത്തൂർ : നേപ്പാളിൽ തീർഥാടനത്തിനുപോയ തമിഴ്‌നാട്ടിൽനിന്നുള്ള സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. To advertise here, ഇതിൽ നാലുപേരും പൊള്ളാച്ചി സ്വദേശികളാണ്. ശനിയാഴ്ചയാണ് അപകടം നടന്നത്. നേപ്പാളിലെ കാന്താറിലുള്ള മനകമാനക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിലെ ബിസിനസ്സുകാരനായ മുത്തുകുമാർ (58), ഭാര്യ മീന (48), മീനാക്ഷി (59), തമിഴരസി (60), ശിവഗംഗ, ദേവകോട്ടൈ സ്വദേശികളായ അണ്ണാമലൈ (58), ഭാര്യ വിജയ (50), ശിവകാമി (60) എന്നിവരാണ് മരിച്ചത്. തമിഴിനാട്ടിലെ വിവിധ ജില്ലകളിൽനിന്നുള്ള 24 അംഗ സംഘം മാർച്ച് ഏഴിനാണ് നേപ്പാളിലേക്ക് പോയത്. പ്രവാസി തമിഴ് ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ നേപ്പാളിലെ തമിഴ് അസോസിയേഷനുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ചെന്നൈയിലേക്ക് കൊണ്ടുവരും. പരിക്കേറ്റവരെയും മറ്റുയാത്രക്കാരയും ചെന്നൈയിലെത്തിക്കാൻ നടപടിയായിട്ടുണ്ട്. Published: 17 Mar 2026, 03:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നേപ്പാളിൽ തീർഥാടനത്തിനുപോയി മരിച്ചവരിൽ നാലുപേർ പൊള്ളാച്ചി സ്വദേശികൾ
M
MathrubhumiSource Link
about 2 months ago