നേപ്പാൾ മന്ത്രിസഭയിൽ ചെന്നൈയിലെ പൂർവ വിദ്യാർഥിയും

നേപ്പാൾ മന്ത്രിസഭയിൽ ചെന്നൈയിലെ പൂർവ വിദ്യാർഥിയും

M
MathrubhumiSource Link
ചെന്നൈ : നേപ്പാളിൽ പുതു ചരിത്രമെഴുതിക്കൊണ്ട് അധികാരത്തിൽ വന്ന ബാലേന്ദ്ര ഷാ മന്ത്രിസഭയ്ക്ക് ചെന്നൈ നഗരവുമായും ബന്ധം. ബാലേന്ദ്ര ഷാ സർക്കാരിൽ പൊതുഭരണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതിഭാ റാവൽ മാധ്യമ പ്രവർത്തനം പഠിച്ചത് ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലാണ്. To advertise here, ആനുപാതിക പ്രാതിനിധ്യത്തിലൂടെ സുദുർ പശ്ചിം മണ്ഡലത്തിൽനിന്ന് രാഷ്ട്രീയസ്വതന്ത്രതാ പാർട്ടി (ആർ.എസ്.പി.) പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഈ 32-കാരി നേപ്പാളിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയാണ്. സൗത്ത് ഏഷ്യ ചെക്ക്, റിപ്പബ്ലിക്ക ഡെയ്‌ലി, ഗാലക്സി ഫോർ കെ. ടെലിവിഷൻ എന്നിവയിൽ പ്രവർത്തിച്ച പ്രതിഭയുടെ ലാൽമോഹർ എന്ന ടെലിവിഷൻ പരിപാടി ജനപ്രീതിയിൽ മുന്നിലായിരുന്നു. നേപ്പാളിൽനിന്ന് ബിരുദം നേടിയ പ്രതിഭ 2014-’15 വർഷമാണ് ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിൽ ഉപരിപഠനത്തിനെത്തിയത്. നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ആർ.എസ്.പി.യുടെ ബാലേന്ദ്ര ഷാ. റാപ്പറും എൻജിനിയറും സാമൂഹികമാധ്യമതാരവുമായ ഈ 35-കാരന്റെ മന്ത്രിസഭയിൽ മാധ്യമ പ്രവർത്തകയായ പ്രതിഭയ്ക്കും പ്രധാന ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ഈ മാസമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ നേപ്പാളിലെ 275 അംഗസഭയിൽ 182 സീറ്റു നേടിയാണ് ആർ.എസ്.പി. അധികാരം പിടിച്ചത്. Published: 28 Mar 2026, 01:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നേപ്പാൾ മന്ത്രിസഭയിൽ ചെന്നൈയിലെ പൂർവ വിദ്യാർഥിയും — Mathrub… | Boolokam