നേമം : സംസ്ഥാനം ഉറ്റുനോക്കിയിരുന്ന ശക്തമായ പോരാട്ടം നടന്ന നേമം മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചതോടെ ബി.ജെ.പി. പ്രവർത്തകരുടെ ആഹ്ലാദം അലതല്ലി. ഉച്ചയ്ക്കുശേഷം വിജയപ്രഖ്യാപനമുണ്ടായതോടെ പ്രവർത്തകർ ചെറുസംഘങ്ങളായി പാർട്ടി പതാകകളുമായി റോഡിലേക്കിറങ്ങി. To advertise here, ജീപ്പുകളിലും ലോറികളിലും ഇരുചക്രവാഹനങ്ങളിലുമായി സ്ത്രീകളടക്കമുള്ള പ്രവർത്തകർ രാജീവ് ചന്ദ്രശേഖറിനു ജയ്‌വിളിച്ച് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. പാപ്പനംകോട് ജങ്ഷനിൽ കൂട്ടമായി എത്തിയ പ്രവർത്തകർ അവിടെനിന്നു വലിയ പ്രകടനമായി കരമന ജങ്ഷനിലേക്കു നീങ്ങി. കൊടികൾ വീശിയും നൃത്തംവെച്ചും പടക്കംപൊട്ടിച്ചും അണികൾ ആഘോഷിച്ചു. വിജയാഹ്ലാദത്തിന്റെ ഭാഗമായി പലയിടത്തും പായസവിതരണവും നടന്നു. നേമത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിലായിരുന്നു പ്രധാന മത്സരം. നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും വെല്ലുവിളികളും കൂടുതൽ നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു നേമം. അതുകൊണ്ടുതന്നെ വിജയത്തിൽ അണികളുടെ ആവേശവും അണപ്പൊട്ടുകയായിരുന്നു. Published: 05 May 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നേമത്തെ വിജയം ആഘോഷമാക്കി ബി.ജെ.പി. പ്രവർത്തകർ
M
MathrubhumiSource Link
about 2 hours ago