തിരുവനന്തപുരം: മാതൃഭൂമി കോർ കേരളാ പ്രീപോൾ സർവേ അവസാനഘട്ടത്തിലേക്ക്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 105 മണ്ഡലങ്ങളിലെ ട്രെൻഡ് പരിശോധിച്ചുകഴിഞ്ഞു. ഇന്ന് പരിശോധിക്കുന്നത് അവശേഷിക്കുന്ന 35 മണ്ഡലങ്ങളിലെ ജയ-പരാജയസാധ്യതകളാണ്. ഇതിൽ നെയ്യാറ്റിൻകര, പേരാവൂർ, ചങ്ങനാശ്ശേരി, വട്ടിയൂർക്കാവ്, നേമം, തൃത്താല എന്നിവിടങ്ങിളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. To advertise here, സർവേ ഫലം ഇങ്ങനെ 1 എറണാകുളത്ത് യുഡിഎഫിന്റെ ടി.ജെ. വിനോദിന് ജയസാധ്യതയെന്ന് സർവേഫലം എൽഡിഎഫ്-38.06% യുഡിഎഫ്-45.05% എൻഡിഎ-16.89% 2 മഞ്ചേരി യിൽ യുഡിഎഫ് മണ്ഡലം നിലനിർത്തും, അഡ്വ. റഹ്‌മത്തുള്ളയ്ക്ക് ജയസാധ്യത. എൽഡിഎഫ്-40.47% യുഡിഎഫ്-51.41% എൻഡിഎ-8.12% 3 കൊടുങ്ങല്ലൂരിൽ എൽഡിഎഫ് മണ്ഡലം നിലനിർത്തും. വി.ആർ. സുനിൽകുമാറിന് ജയസാധ്യത എൽഡിഎഫ്-46.03% യുഡിഎഫ്-39.03% എൻഡിഎ-14.94% 4 പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ തന്നെ. യുഡിഎഫ് നിലനിർത്തും. എൽഡിഎഫ്-35.0% യുഡിഎഫ്-56.98% എൻഡിഎ-8.02% 5 അഴീക്കോട് മണ്ഡലത്തിൽ അട്ടിമറിയില്ല. എൽഡിഎഫിന്റെ കെ.വി. സുമേഷ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-48.04% യുഡിഎഫ്-41.98% എൻഡിഎ-9.98% 6 പറവൂരിൽ വി.ഡി. സതീശൻ തന്നെ. മണ്ഡലം യുഡിഎഫ് നിലനിർത്തും. എൽഡിഎഫ്-38.72% യുഡിഎഫ്-49.78% എൻഡിഎ-11.50% 7 കുറ്റ്യാടി യിൽ അട്ടിമറിക്ക് സാധ്യത, യുഡിഎഫിന്റെ പാറക്കൽ അബ്ദുള്ള മണ്ഡലം തിരിച്ചുപിടിക്കും. എൽഡിഎഫ്-45.16% യുഡിഎഫ്-48.36% എൻഡിഎ-6.48% 8 മങ്കട യിൽ യുഡിഎഫിന്റെ മഞ്ഞളാംകുഴി അലിക്ക് ജയസാധ്യത. എൽഡിഎഫ്-42.98% യുഡിഎഫ്-52.80% എൻഡിഎ-4.22% 9 നെയ്യാറ്റിൻകര യിൽ കടുത്ത മത്സരം. എൽഡിഎഫിന്റെ കെ. ആൻസലനും യുഡിഎഫിന്റെ എൻ. ശക്തനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ്-42.13% യുഡിഎഫ്-42.39% എൻഡിഎ-15.48% 10 ആലത്തൂരിൽ എൽഡിഎഫിന്റെ ടി.എം. ശശിക്ക് ജയസാധ്യതയെന്ന് സർവേഫലം എൽഡിഎഫ്-52.36% യുഡിഎഫ്-32.36% എൻഡിഎ-15.28% 11 കളമശ്ശേരി യിൽ എൽഡിഎഫിന്റെ പി. രാജീവ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-48.57% യുഡിഎഫ്-44.07% എൻഡിഎ-7.36% 12 കൊയിലാണ്ടി യിൽ എൽഡിഎഫ് മണ്ഡലം നിലനിർത്തും. കെ. ദാസന് ജയസാധ്യത. എൽഡിഎഫ്-45.36% യുഡിഎഫ്-42.04% എൻഡിഎ-12.6% 13 പാലാ യിൽ മാണി സി. കാപ്പന് ജയസാധ്യത. യുഡിഎഫ് മണ്ഡലം നിലനിർത്തും. എൽഡിഎഫിന്റെ ജോസ് കെ. മാണിയും എൻഡിഎയുടെ ഷോൺ ജോർജുമാണ് എതിരാളികൾ. എൽഡിഎഫ്-37.82% യുഡിഎഫ്-41.01% എൻഡിഎ-21.17% 14 വടക്കാഞ്ചേരി യിൽ അദ്ഭുതങ്ങളില്ല, എൽഡിഎഫിന്റെ സേവ്യർ ചിറ്റിലപ്പള്ളി മണ്ഡലം നിലനിർത്തും. എൽഡിഎഫ്-47.84% യുഡിഎഫ്-40.77% എൻഡിഎ-11.39% 15 ആലപ്പുഴ യിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജന് ജയസാധ്യത. എൽഡിഎഫ്-48.16% യുഡിഎഫ്-40.18% എൻഡിഎ-11.66% 16 പുതുക്കാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.കെ. രാമചന്ദ്രന് ജയസാധ്യത. എൽഡിഎഫ്-46.98% യുഡിഎഫ്-28.56% എൻഡിഎ-24.46% 17 നാട്ടിക മണ്ഡലം എൽഡിഎഫിന്റെ ഗീതാ ഗോപി നിലനിർത്തും. എൽഡിഎഫ്-46.75% യുഡിഎഫ്-29.76% എൻഡിഎ-23.49% 18 തിരുവമ്പാടി യിൽ എൽഡിഎഫിന്റെ ലിന്റോ ജോസഫ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-48.26% യുഡിഎഫ്-45.39% എൻഡിഎ-6.35% 19 പേരാവൂരിൽ പൊരിഞ്ഞ പോരാട്ടം. എതിരാളികൾ യുഡിഎഫിന്റെ സണ്ണി ജോസഫും എൽഡിഎഫിന്റെ കെ.കെ. ശൈലജയും. എൽഡിഎഫ്-45.81% യുഡിഎഫ്-47.79% എൻഡിഎ-6.4% 20 തൊടുപുഴ യിൽ അപു ജോൺ ജോസഫ് യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തുമെന്ന് സർവേ ഫലം എൽഡിഎഫ്-38.77% യുഡിഎഫ്-49.81% എൻഡിഎ-11.42% 21 ചങ്ങാനാശ്ശേരി യിലും പോരാട്ടം ബലാബലം. എൽഡിഎഫിന്റെ ജോബ് മൈക്കിളും യുഡിഎഫിന്റെ വിനു ജോബും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. എൽഡിഎഫ്-44.18% യുഡിഎഫ്-41.96% എൻഡിഎ-13.86% 22 വട്ടിയൂർക്കാവിൽ ടൈറ്റ് ഫൈറ്റ്. എൽഡിഎഫിന്റെ വി.കെ. പ്രശാന്തും യുഡിഎഫിന്റെ കെ. മുരളീധരനും തമ്മിൽ കടുത്ത മത്സരം. ആർ. ശ്രീലേഖയാണ് എൻഡിഎ സ്ഥാനാർഥി. എൽഡിഎഫ്-38.61% യുഡിഎഫ്-36.74% എൻഡിഎ-24.65% 23 ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല ജയിക്കും, മണ്ഡലം യുഡിഎഫ് നിലനിർത്തും. എൽഡിഎഫ്-37.24% യുഡിഎഫ്-46.57% എൻഡിഎ-16.19% 24 തൃത്താല യിൽ തീപാറും പോരാട്ടം. എൽഡിഎഫിനായി എം.ബി. രാജേഷും യുഡിഎഫിനായി വി.ടി. ബൽറാമും. എൽഡിഎഫ്-44.69% യുഡിഎഫ്-46.96% എൻഡിഎ-8.35% 25 ബേപ്പൂർ മണ്ഡലം എൽഡിഎഫിനായി മുഹമ്മദ് റിയാസ് നിലനിർത്തും. എൽഡിഎഫ്-47.37% യുഡിഎഫ്-38.02% എൻഡിഎ-14.61% 26 കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫിന്റെ ഗോവിന്ദൻ പള്ളിക്കാപ്പിൽ നിലനിർത്തും. എൽഡിഎഫ്-49.58% യുഡിഎഫ്-36.56% എൻഡിഎ-13.86% 27 കൊല്ലം മണ്ഡലത്തിൽ യുഡിഎഫിന്റെ ബിന്ദു കൃഷ്ണ വിജയിക്കുമെന്ന് സർവേ ഫലം. എൽഡിഎഫ്-39.2% യുഡിഎഫ്-43.84% എൻഡിഎ-16.96% 28 മലപ്പുറത്ത് യുഡിഎഫിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയസാധ്യതയെന്ന് സർവേഫലം. എൽഡിഎഫ്-35.92% യുഡിഎഫ്-60.12% എൻഡിഎ-3.96% 29 ഷൊർണൂരിൽ എൽഡിഎഫിന്റെ പി. മമ്മിക്കുട്ടി മണ്ഡലം നിലനിർത്തും. എൽഡിഎഫ്-46.51% യുഡിഎഫ്-34.61% എൻഡിഎ-18.88% 30 പൊന്നാനി യിൽ എൽഡിഎഫിന്റെ എം.കെ. സക്കീറിന് ജയസാധ്യതെയന്ന് സർവേ ഫലം. എൽഡിഎഫ്-48.98% യുഡിഎഫ്-44.06% എൻഡിഎ-6.96% 31 നേമത്ത് കടുത്തമത്സരം. എൽഡിഎഫിന്റെ വി. ശിവൻകുട്ടിയും എൻഡിഎയുടെ രാജീവ് ചന്ദ്രശഖറും തമ്മിൽ ബലാബലം. കെ.എസ്. ശബരീനാഥനാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ്-39.16% യുഡിഎഫ്-24.07% എൻഡിഎ-36.77% 32 പയ്യന്നൂരിൽ അദ്ഭുതങ്ങളില്ല, ടി.ഐ. മധുസൂദനനൻ എൽഡിഎഫ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-56.54% യുഡിഎഫ്-35.45% എൻഡിഎ-8.01% 33 കുണ്ടറ യിൽ പി.സി. വിഷ്ണുനാഥ് യുഡിഎഫിനായി മണ്ഡലം നിലനിർത്തും. എൽഡിഎഫ്-39.73% യുഡിഎഫ്-49.85% എൻഡിഎ-10.42% 34 പാലക്കാട്ട് രമേഷ് പിഷാരടിക്ക് ജയസാധ്യത, യുഡിഎഫ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-24.74% യുഡിഎഫ്-39.47% എൻഡിഎ-35.79% 35 ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫിന് വേണ്ടി വി.എൻ. വാസവൻ നിലനിർത്തുമെന്ന് സർവേഫലം. എൽഡിഎഫ്-46.64% യുഡിഎഫ്-42.02% എൻഡിഎ-11.34% കഴിഞ്ഞദിവസങ്ങളിലെ സർവേ ഫലം ഇങ്ങനെ: * 35 മണ്ഡലങ്ങൾ: LDF- 18, UDF-15, എൻഡിഎ-0; വടകരയിലും പൂഞ്ഞാറിലും ഇഞ്ചോടിഞ്ച് | മാതൃഭൂമി പ്രീപോൾ സർവേ * LDF-16, UDF-16, NDA-0; വീണയ്ക്കും കടന്നപ്പള്ളിക്കും കടുത്തമത്സരം, റോഷിയെ റോയ് വീഴ്ത്തും? | സർവേഫലം *35 മണ്ഡലങ്ങൾ; പതിനേഴിടത്ത് യുഡിഎഫ്, LDF-16, NDA-0, കഴക്കൂട്ടത്തും തവനൂരും പൊരിഞ്ഞപോരാട്ടം

നേമത്ത് ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബലാബലം, പയ്യന്നൂരിൽ അട്ടിമറിയില്ല | പ്രീ പോൾ സർവേ
M
MathrubhumiSource Link
about 1 month ago