തിരുവനന്തപുരം: ‘ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന ടാഗ് ലൈനിട്ട് ഒരുമിച്ച് മണ്ഡലത്തിലേക്ക് കുതിച്ചിറങ്ങിയ പാർട്ടിക്കെതിരേ ഒരുകൂട്ടം നേതാക്കൾ ഒരുമിച്ച് പടയ്ക്കിറങ്ങിയ അസാധാരണ സാഹചര്യമാണ് സി.പി.എം. നേരിടുന്നത്. അംഗബലം കൊണ്ടും സംഘടനാശക്തികൊണ്ടും രാജ്യത്തുതന്നെ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരിൽനിന്നാണ് വിമതശബ്ദങ്ങൾക്ക് മൂർച്ച കൂടിയതെന്നാണ് പാർട്ടിയെ അലോസരപ്പെടുത്തുന്ന മറ്റൊരുകാര്യം. പ്രാദേശികഘടകങ്ങളെ പടയ്ക്കിറക്കിയുള്ള പ്രതിരോധരീതിയാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. To advertise here, ജനകീയപ്രതിഷേധത്തിനു പകരം, ഏതെങ്കിലും നേതാക്കളുടെ എതിർപ്പാണെങ്കിൽ അവരെ തള്ളിപ്പറഞ്ഞ് മുന്നോട്ടുപോകുകയാണ് സി.പി.എം. സ്വീകരിക്കാറുള്ള മാർഗം. ഇപ്പോൾ ജി. സുധാകരനും ടി.കെ. ഗോവിന്ദനും പി.കെ. ശശിയുമെല്ലാം അടങ്ങുന്ന മുതിർന്നനേതാക്കളുടെ കാര്യത്തിലും അതേ രീതിതന്നെയാണ് സ്വീകരിക്കുന്നത്. പക്ഷേ, മുമ്പത്തെക്കാളുപരി മുതിർന്ന നേതാക്കളും സമകാലികരും സംസ്ഥാന സെക്രട്ടറിക്കെതിരേ അടക്കം രംഗത്തുവന്നുവെന്നതാണ് സാഹചര്യത്തിലെ മാറ്റം. അവരിൽ പലരും യു.ഡി.എഫ്. സ്ഥാനാർഥികളാകുന്നു. ആരോപണം ഉന്നയിച്ച നേതാക്കളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തിയാലും ആരോപണങ്ങൾ തിരഞ്ഞെടുപ്പിലുടനീളം ഉയർന്നുകൊണ്ടിരിക്കുമെന്നതാണ് വെല്ലുവിളി. ജി. സുധാകരനും ടി.കെ. ഗോവിന്ദനുമെതിരേ സംസ്ഥാന നേതാക്കൾ കടുത്ത പ്രതികരണമോ കടന്നാക്രമണമോ നടത്തുന്നത് ഒഴിവാക്കും. ആലപ്പുഴയിലും കണ്ണൂർ മലപ്പട്ടത്തുംപാർട്ടി പ്രതിഷേധറാലി തീർത്തതും വിഷയം പ്രാദേശികതലത്തിൽ ഒതുക്കിനിർത്താനാണ്. യു.ഡി.എഫ്. സ്ഥാനാർഥിയായി മാറുന്നതോടെ ആരോപണങ്ങൾ ആ മണ്ഡലത്തിലൊതുങ്ങുമെന്നാണ് സി.പി.എം. കണക്കാക്കുന്നത്. അത് വോട്ടർമാരെ സ്വാധീനിക്കാതിരിക്കാൻ പാർട്ടി സംവിധാനം പരമാവധി സജ്ജമാക്കുക എന്നതാണ് പ്രതിരോധ രീതി. 2021-ൽ കുറ്റ്യാടി സീറ്റ് കേരളകോൺഗ്രസ് മാണിവിഭാഗത്തിനു നൽകിയതിനെതിരേ പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. ഒടുവിൽ സി.പി.എം. സീറ്റ് ഏറ്റെടുത്തു. പൊന്നാനിയിലെ പ്രതിഷേധം ശമിപ്പിക്കാൻ സംഘടനാപരമായി കൂടുതൽ കേന്ദ്രീകരണം വേണ്ടിവന്നുവെന്നും അതിനാൽ, മറ്റിടങ്ങളിൽ ശ്രദ്ധകുറഞ്ഞപ്പോൾ ചില മണ്ഡലങ്ങൾ നഷ്ടപ്പെട്ടുവെന്നും സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. പ്രതിഷേധങ്ങൾക്കു വഴങ്ങി ഒരു തീരുമാനം മാറ്റുന്നത് സി.പി.എമ്മിൽ അപൂർവമാണ്. പക്ഷേ, തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിഷേധം ജനകീയമായി വളർന്നാൽ തീരുമാനം തിരുത്തുന്നത്, പ്രവർത്തകരെ തിരുത്താനാകില്ലെന്ന ബോധ്യത്താലാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം കണ്ടത് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട വി.എസ്. അച്യുതാനന്ദന് വീണ്ടും സീറ്റ് നൽകിയപ്പോഴായിരുന്നു. Content Highlights: Increased internal dissent against CPM state leadership., Senior leaders switching to UDF as a challenge to party hegemony., Party strategy of containing protests at the local level., Historical context of candidate protests like Kuttiyadi and Ponnani., Shift in party approach from suppression to strategic management. Published: 18 Mar 2026, 06:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നേരിടുന്നത് അസാധാരണ സാഹചര്യം; പ്രാദേശികഘടകങ്ങളെ പടയ്ക്കിറക്കി പ്രതിരോധിക്കാൻ സിപിഎം
M
MathrubhumiSource Link
about 2 months ago