മൂവി ഡെസ്ക് Last Updated: 18 March 2026, 09:50 AM IST സിനിമയിലെ വയലൻസ് രംഗങ്ങൾ കുറയ്ക്കാനും അസഭ്യ വാക്കുകൾ മ്യൂട്ട് ചെയ്യാനും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ധുരന്ധർ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X ധു രന്ധർ 2: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. ഈ മാസം 19-ന് പുറത്തിറങ്ങുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 21 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. സിനിമയിലെ അക്രമാസക്തമായ ദൃശ്യങ്ങൾ നീക്കം ചെയ്യാനും മാറ്റങ്ങൾ വരുത്താനും സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയത്. കൂടാതെ, അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടുത്താനും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. To advertise here, സിനിമയിലെ വയലൻസ് രംഗങ്ങൾ കുറയ്ക്കാനും അസഭ്യ വാക്കുകൾ മ്യൂട്ട് ചെയ്യാനും ബോർഡ് ആവശ്യപ്പെട്ടിരുന്നു. തലയറുക്കുന്നതും, ചുറ്റികയും സിമൻ്റ് കട്ടകളും ഉപയോഗിച്ച് ആളുകളെ ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള കടുത്ത അക്രമ രംഗങ്ങൾ ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, സബ്ടൈറ്റിലുകളിൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികൾ തിരുത്താനും നിർദ്ദേശമുണ്ടായിരുന്നു. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കാൻ അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിട്ടുണ്ട്. ധുരന്ധർ-2ൻ്റെ ആകെ റൺടൈം 3 മണിക്കൂർ 49 മിനിറ്റാണ്. ഇത് ആദ്യ ഭാഗത്തേക്കാൾ 14 മിനിറ്റ് കൂടുതലാണ്. എൻഡ് ക്രെഡിറ്റുകളുടെ ദൈർഘ്യം ഒരു മിനിറ്റ് കുറയ്ക്കാനും പാട്ടുകൾക്കും ദൃശ്യങ്ങൾക്കും സബ്ടൈറ്റിലുകൾ നൽകാനും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ശനിയാഴ്ച ആരംഭിച്ചിരുന്നു. ആഗോള റിലീസിന്റെ തലേദിവസം ബുധനാഴ്ച പെയ്ഡ് പ്രിവ്യൂ ഷോകൾ നടക്കും. അഡ്വാൻസ് ബുക്കിങ്ങിൽനിന്ന് മാത്രം ചിത്രം 130 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ഡകെയ്ത്തിന്റെ മരണത്തിന് ശേഷം പാകിസ്താനിലെ ഗുണ്ടാ- അധോലോക- രാഷ്ട്രീയ മേഖലയിൽ തന്റെ സ്വാധീനം വളർത്താൻ ശ്രമിക്കുന്ന രൺവീർ സിങ്ങിന്റെ ഹംസ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് സെൻസർ രേഖകൾ പറയുന്നു. രൺവീർ സിങ്ങിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡേയും ലോകേഷും ധറുമാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ ധർ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയേറ്ററിലെത്തും. Content Highlights: Ranveer Singh's mega-budget sequel 'Dhurandhar 2' has received an 'A' certificate with 21 censor cuts due to extreme violence, even as the film nears a record-breaking opening with 130 crore in advance bookings. Published: 18 Mar 2026, 09:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നോട്ട് നിരോധന തീയതി മാറ്റണം, ഇത്രയും അക്രമം വേണ്ട; ധുരന്ധർ 2 സെൻസർ വിശദാംശങ്ങൾ പുറത്ത്
M
MathrubhumiSource Link
about 2 months ago