നോയിഡയിലെ തൊഴിലാളി സമരവും കലാപവും; മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

നോയിഡയിലെ തൊഴിലാളി സമരവും കലാപവും; മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ന്യൂഡൽഹി: നോയിഡയിൽ അക്രമാസക്തമായ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ്‌ചെയ്തു. ആദിത്യ ആനന്ദ് എന്നയാളെയാണ് ഗൗതംബുദ്ധ നഗർ പോലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്ന് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാൾ പിടിയിലായതെന്നും പോലീസ് പറഞ്ഞു. To advertise here, ദിവസങ്ങൾക്ക് മുൻപ് നോയിഡയിൽ നടന്ന തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് നീങ്ങിയിരുന്നു. സമരം അക്രമാസക്തമായതിനും കലാപം അഴിച്ചുവിട്ടതിനും പിന്നിൽ ആനന്ദ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് മുഖ്യസൂത്രധാരനായ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇയാൾ ഒളിവിൽപോയതോടെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗൗതംബുദ്ധ നഗർ പോലീസ് രജിസ്റ്റർചെയ്ത കേസിൽ ആനന്ദിനെതിരേ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ പോലീസ് പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി. തുടർന്നാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. Content Highlights: Aditya Anand identified as the primary mastermind behind the violent Noida labor protests., Arrest executed by Gautam Buddha Nagar Police and STF in Tiruchirappalli, Tamil Nadu., A reward of 1 lakh rupees was previously announced for information leading to his capture., Non-bailable warrant issued by the court prior to the arrest. Published: 19 Apr 2026, 02:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോയിഡയിലെ തൊഴിലാളി സമരവും കലാപവും; മുഖ്യസൂത്രധാരൻ തമിഴ്‌നാട… | Boolokam