നോയിഡയിലെ ലോൺ ആപ്പ് കേന്ദ്രം വളഞ്ഞ് 'കണ്ണൂർ സ്‌ക്വാഡ്'; ഞെട്ടിക്കുന്ന കണ്ടെത്തലുകൾ, വമ്പൻ തട്ടിപ്പ്

നോയിഡയിലെ ലോൺ ആപ്പ് കേന്ദ്രം വളഞ്ഞ് 'കണ്ണൂർ സ്‌ക്വാഡ്'; ഞെട്ടിക്കുന്ന കണ്ടെത്തലുകൾ, വമ്പൻ തട്ടിപ്പ്

കണ്ണൂർ: ലോൺ ആപ്പ് കേന്ദ്രത്തിൽ ദിനംപ്രതി നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ പണമിടപാട്. ക്രൈംപോലീസ് സംഘം പിടിച്ചെടുത്ത രേഖയിൽ ദിവസവും 250-ലധികം ബാങ്ക് പണമിടപാട് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1200 ഉപഭോക്താക്കളുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 40 ശതമാനം പലിശയിലാണ് വായ്പ നൽകുന്നത്. മാസം മൂന്നുകോടിയിലധികം രൂപയുടെ ഇടപാട് നടക്കുന്നതായി പോലീസ് പറഞ്ഞു. To advertise here, അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർഥി നിതിൻ രാജ് 15,000 രൂപയാണ് വായ്പയെടുത്തത്. പലതവണകൾ തിരിച്ചടച്ചെങ്കിലും ഇനിയും 39,000 രൂപ ബാക്കിയുണ്ടെന്നാണ് ലോൺ ആപ്പ് രേഖകൾ വ്യക്തമാക്കുന്നത്. നിതിൻ രാജിന്റെ അച്ഛൻ, അമ്മ, അധ്യാപിക എന്നിവരെയാണ് വ്യവസ്ഥയിൽ റഫറൻസാക്കി വെച്ചിട്ടുള്ളതെന്ന് കണ്ടെത്തി. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യാനും പണം നൽകാനും തിരിച്ചടവിന്റെ കാര്യങ്ങൾ ചെയ്യാനും പ്രത്യേകം വിഭാഗങ്ങളുണ്ട്. മാർക്കറ്റിങ്, കളക്ഷൻ ഏജന്റുമാർ, വായ്പാവിഭാഗം, മാനേജർ, എം.ഡി. എന്നിവരടങ്ങുന്ന വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. പാവപ്പെട്ടവരെമാത്രം ലക്ഷ്യമിട്ടുള്ള വായ്പാത്തട്ടിപ്പുകൾ പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും അതൊരു വലിയ െഎ.ടി. പാർക്കാണെന്നാണ് തോന്നുക. അത്രയും വിപുലമായ സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ രാജ്യമെമ്പാടുമുള്ള പതിനായിരക്കണക്കിന് പാവങ്ങളെ വഞ്ചിച്ച് പണം പിടുങ്ങുന്ന സ്ഥാപനമാണിത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ്. ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് 'ഇൻസ്റ്റന്റ് ഫണ്ട്‌സ്' എന്ന ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ നോയിഡയിലെ കേന്ദ്രത്തിലെത്തിയ കണ്ണൂർ സിറ്റി സൈബർ ക്രൈംപോലീസ് സംഘം കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. െഎ.ടി. പാർക്കിന് സമാനമായ സ്ഥാപനത്തിൽ നാല്പതോളം പേർ ജോലിചെയ്യുന്നുണ്ട്. ബി.പി. സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനം തുടങ്ങാൻ സർക്കാറിന്റെ അനുമതിയുണ്ടെങ്കിലും കോൾസെന്ററിന്റെ മറവിലാണ് തട്ടിപ്പ് നടത്തുന്നത്. പാവപ്പെട്ടവരെ ലക്ഷ്യമാക്കിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 5000 മുതൽ 30,000 രൂപവരെയാണ് ലോൺ ആപ്പ് വഴി വായ്പ നൽകുന്നത്. 40 ശതമാനമാണ് പലിശ. പണം നൽകുന്നതിന് മുന്നോടിയായി സംഘം നൽകുന്ന കരാർ അംഗീകരിക്കുന്നതോടെ മൊബൈൽ ഫോണിലെ മുഴുവൻ വ്യക്തിഗത വിവരങ്ങളും ഫോട്ടോ ഉൾപ്പെടെ പങ്കുവെക്കപ്പെടുന്നു. പ്രതികളിലേക്ക് എത്തിയത് ലോണടവിൽ വീഴ്ച വരുത്തുമ്പോൾ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയാണ് തട്ടിപ്പ് സംഘത്തിന്റേത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുമണിക്കൂറിൽത്തന്നെ പല കോളുകൾ കോളേജ് അധ്യാപികയ്ക്ക് വന്നിരുന്നു. ഓരോനമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികളുടെ ഫോൺനമ്പറുകളെല്ലാം സ്വിച്ച് ഓഫായെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലൊക്കേഷൻ നോയ്ഡയിലാണെന്ന് മനസ്സിലായത്. കൂറ്റൻ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. അടവിൽ വീഴ്ച സംഭവിക്കുമ്പോൾ 'റഫറൻസ്' എന്ന രീതിയിൽ നൽകിയിരുന്ന മുഴുവൻ ഫോൺ നമ്പറിലേക്കും കോളുകളും സന്ദേശങ്ങളും അയക്കും. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് ശല്യം തുടരും. ഇതാണ് ഇവരുടെ രീതി. പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഗുണ്ടകൾ, പണം വാഗ്ദാനവും പ്രതികളെ ഓഫീസിൽവെച്ച് പിടികൂടിയെങ്കിലും ജീവനക്കാരും ഗുണ്ടകളും പോലീസിനെ തടഞ്ഞു. കൊണ്ടുപോകാൻ സാധിക്കുകയില്ലെന്നും വേഗം കേരളത്തിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. സൈബർ ക്രൈംപോലീസ് എസ്.ഐ. എസ്.വി.മിഥുൻ സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻ രാജുമായി ഫോണിൽ ബന്ധപ്പെട്ടു. കമ്മിഷണർ നോയ്ഡയിലെ ഡി.ജി.പി.യുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സുരക്ഷയ്ക്കായി പോലീസ് സംഘത്തെ നൽകുകയായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ലോൺ ആപ്പ് സംഘം അറസ്റ്റ് ഒഴിവാക്കാൻ പണം വാഗ്ദാനം ചെയ്തു. പെട്ടിയിൽ സൂക്ഷിച്ച പണം ക്രൈംപോലീസിന് നേരേ നീട്ടുകയും ചെയ്തു. ഇനിയും പണം നൽകാമെന്ന് പറഞ്ഞെങ്കിലും മൂന്നുപേരെ ബലമായി പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. Content Highlights: Illegal loan apps operate as sophisticated call centers using SIM boxes to harass borrowers., These apps charge exorbitant interest rates up to 40% on small loans., Data privacy risk: Apps gain access to personal photos and contact lists upon agreement., Scammers use coercive debt collection tactics and reference harassment to extort victims., Police investigations reveal complex organizational structures behind these illegal operations. Published: 19 Apr 2026, 09:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോയിഡയിലെ ലോൺ ആപ്പ് കേന്ദ്രം വളഞ്ഞ് 'കണ്ണൂർ സ്‌ക്വാഡ്'; ഞെട… | Boolokam