ധ്രുവ സർജ നായകനാകുന്ന 'കെഡി: ദ ഡെവിൾ' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ 'സർക്കെ ചുനർ തേരി സർക്കെ' എന്ന ഗാനം വിവാദമായതിനു പിന്നാലെ മാപ്പ് പറഞ്ഞ് ഗായിക മംഗ്ലി രംഗത്ത്. കെഡിയിലെ 'സർസെ നിന്ന സെരഗ സർസെ' എന്ന കന്നഡ ഗാനത്തിന്റെ ഹിന്ദി പതിപ്പ് ആലപിച്ചത് മംഗ്ലിയാണ്. ഗാനത്തിലെ വരികൾ അങ്ങേയറ്റം അശ്ലീലമാണെന്നും ദ്വയാർത്ഥങ്ങൾ നിറഞ്ഞതാണെന്നുമുള്ള വിമർശനത്തോടൊപ്പം പാട്ടിനൊപ്പമുള്ള നൃത്തച്ചുവടുകളും വിമർശിക്കപ്പെട്ടു. പ്രതിഷേധം ശക്തമായതോടെയാണ് ഗായിക ഇൻസ്റ്റഗ്രാമിൽ ക്ഷമാപണം നടത്തിയത്. ഗാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് അറിയിക്കുകയും ചെയ്തു. To advertise here, പൊതുജനവികാരം മാനിച്ചു ഗാനം എല്ലാ പ്ലാറ്റ്‌ഫോമുകളിൽനിന്നും നീക്കം ചെയ്തതായി മംഗ്ലി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. "അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിങ്ങളിൽ ഓരോരുത്തരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, ഈ വീഴ്ചയിൽ ഞങ്ങൾ ഖേദിക്കുന്നു" എന്ന് കുറിപ്പിൽ പറയുന്നു. "വരികളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, പാട്ടിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങും. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു," അവർ കൂട്ടിച്ചേർത്തു. ഗാനവും ഗാനരംഗങ്ങളും വിവാദമായതോടെ ഗാനരചയിതാവും നടി നോറ ഫത്തേഹിയും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദി ഗാനത്തിന്റെ വരികൾ താൻ സ്വന്തമായി എഴുതിയതല്ലെന്നും കന്നഡ വരികൾ വിവർത്തനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഗാനരചയിതാവ് റക്വീബ് ആലം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാട്ടിലെ ഒരു വാക്കുപോലും തന്റേതല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഹിന്ദി ഗാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഹിന്ദി ഗാനത്തിന് വേണ്ടിയല്ല താൻ നൃത്തം ചെയ്തതെന്നും നോറ ഫത്തേഹി പറഞ്ഞു. പാട്ട് പുറത്തിറങ്ങിയപ്പോൾതന്നെ ഇത് പ്രശ്നമാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും ഇക്കാര്യം സംവിധായകനോട് പറഞ്ഞിരുന്നുവെന്നും അവർ അവകാശപ്പെട്ടു. രാഷ്ട്രീയപ്രവർത്തകർ മുതൽ സാധാരണ പ്രേക്ഷകർ വരെ പാട്ടിനെതിരെ രംഗത്തെത്തിയതോടെ ഇത് നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പാട്ടിന്റെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകൾ ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്. Content Highlights: Singer Mangli and the makers of 'KD: The Devil' have issued an apology and removed the Hindi version of the song "Sarke Chunar Teri Sarke" following intense criticism over vulgar lyrics and double meanings. Published: 18 Mar 2026, 09:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നോറ ഫത്തേഹിയുടെ ഐറ്റം സോങ് വിവാദത്തിൽ മാപ്പ് പറഞ്ഞ് ഗായിക മംഗ്ലി; പരിഷ്കരിച്ച പതിപ്പ് ഉടനെത്തും
M
MathrubhumiSource Link
about 2 months ago