ബെംഗളൂരു : കേരള സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവത്കരണവും എൻറോൾമെന്റ് ക്യാമ്പും ദൂരവാണിനഗർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പദ്ധതിയെപ്പറ്റി സമാജം പ്രസിഡന്റ് മുരളീധരൻനായർ വിശദീകരിച്ചു. To advertise here, വൈസ് പ്രസിഡന്റ് എം.പി. വിജയൻ സംസാരിച്ചു. അബ്ദുൽ വഹീദ്, അഭിജിത്ത്, അർഷാ രാജ്, ആർദ്ര രാജ്, ഷമീമ, സി.ആർ. രാഹുൽ, അബ്ദുൽ അഹദ്, എന്നിവർ നേതൃത്വംനൽകി. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം.കെ. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ പി.സി. ജോണി, ബിനോ ശിവദാസ് എന്നിവർ സംബന്ധിച്ചു. Published: 30 Mar 2026, 01:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നോർക്ക കെയർ പ്ലസ് എൻറോൾമെന്റ് ക്യാമ്പ് നടത്തി
M
MathrubhumiSource Link
about 1 month ago