നോർത്ത് ഈസ്റ്റ് യൂത്ത് ഫെസ്റ്റിവലിൽ കാലിക്കറ്റ് എൻ.എസ്.എസ്. സംഘം

നോർത്ത് ഈസ്റ്റ് യൂത്ത് ഫെസ്റ്റിവലിൽ കാലിക്കറ്റ് എൻ.എസ്.എസ്. സംഘം

M
MathrubhumiSource Link
തേഞ്ഞിപ്പലം : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നാഗാലാൻഡ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് റിസോഴ്സസ് ആൻഡ് സ്‌പോർട്സ് വകുപ്പും ചേർന്ന് നടത്തിയ ഒൻപതാമത് നോർത്ത് യൂത്ത് ഫെസ്റ്റിവലിൽ കാലിക്കറ്റ് സർവകലാശാലാ എൻ.എസ്.എസ്. വൊളന്റിയർമാർ ഭാഗമായി. നാഗാലാൻഡിലെ ചുമുകെഡിമ ഫുട്ബോൾ സ്റ്റേഡിയത്തിൽ നാഗാലാൻഡ്‌ ഗവർണർ നന്ദകിഷോർ യാദവ് ഉദ്ഘാടനംചെയ്തു. To advertise here, കേരളത്തിലെ പ്രധാന കലാരൂപങ്ങൾ യൂത്ത് ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രം ഓഫീസർ ഡോ. അനുഷ മാത്യുവാണ് ഗ്രൂപ്പിന്റെ കണ്ടിൻജന്റ് ലീഡർ. പങ്കെടുത്ത വിദ്യാർഥികൾ: ഫിദ ഉമ്മർ (അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം), കെ. മുഹമ്മദ്‌ ആസിഫ് (ഐ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജ്, പെരിന്തൽമണ്ണ), കെ.ടി. അശോക് (എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം), എം. ഷാദിൽ (ഫാറൂഖ് ട്രെയിനിങ് കോളേജ്), കെ.കെ. ഫാത്തിമത്ത് ഷിഫ (എം.പി.എം.എം.എസ്.എൻ. ട്രസ്റ്റ്സ് കോളേജ്, ഷൊർണൂർ), കെ. നസീറ തസ്‌നി (എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്), കെ. പാർവതി (ശ്രീ കേരളവർമ കോളേജ്, തൃശ്ശൂർ), എൻ.കെ. അർഷക്ക് (ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചെർപ്പുളശ്ശേരി). Published: 24 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നോർത്ത് ഈസ്റ്റ് യൂത്ത് ഫെസ്റ്റിവലിൽ കാലിക്കറ്റ് എൻ.എസ്.എസ്.… | Boolokam