ന്യായാധിപന്റെ ലെൻസിലെ ലക്ഷദ്വീപ്

ന്യായാധിപന്റെ ലെൻസിലെ ലക്ഷദ്വീപ്

M
MathrubhumiSource Link
ന്യൂഡൽഹി : ലോകത്തിന്റെ നിറവൈവിധ്യങ്ങളെ കറുപ്പിലും വെളുപ്പിലും ക്യാമറക്കണ്ണിലാക്കിയ ന്യായാധിപൻ. കേരള ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ഫോട്ടോകൾ അദ്ദേഹം കണ്ട ജീവിതക്കാഴ്ചകളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പകർപ്പാണ്. To advertise here, കുട്ടിക്കാലം മുതൽ ഫോട്ടോഗ്രഫിയോട് പ്രിയമുള്ള അദ്ദേഹം കേരളത്തിലായിരിക്കെ പകർത്തിയ ലക്ഷദ്വീപിന്റെ ചിത്രങ്ങൾ ഫീച്ചർ ചെയ്തുള്ള പ്രദർശനം ഡൽഹിയിൽ നടന്നു. 2024-ൽ കേരളത്തിലേക്ക് ചീഫ് ജസ്റ്റിസായി എത്തിയ ശേഷമുള്ള ലക്ഷദ്വീപ് യാത്രകളിലെ ഫോട്ടോ ശേഖരമാണ് ‘കടലിന്റെ മക്കൾ; ലക്ഷദ്വീപിലെ ജീവിതം’ എന്ന പ്രദർശനത്തിൽ. കവരത്തിയിലേക്ക് ലോക് അദാലത്തിനായി പോയപ്പോഴാണ് ആദ്യമായി ലക്ഷദ്വീപിനെ ക്യാമറയിലാക്കിയതെന്ന് ജസ്റ്റിസ് നിതിൻ ജാംദാർ പറഞ്ഞു. ഔദ്യോഗികാവശ്യങ്ങൾക്കും അല്ലാതെയും പിന്നീട് ദ്വീപിൽ പലയിടങ്ങളിലായി സഞ്ചരിച്ചു. യാത്രകളിൽ ക്യാമറ കൈയിൽ കരുതുന്നത് പതിവായതിനാൽ കാഴ്ചകൾ ഫ്രെയിമിലായി. കടലുമായി ബന്ധിതമായ ലക്ഷദ്വീപിന്റെ ജീവിതത്തെയാണ് അദ്ദേഹം പകർത്തിയതെല്ലാം. അതിൽ തീരത്ത് കളിക്കുന്ന കുട്ടികൾ മുതൽ ബോട്ടിൽ മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി വരെയുണ്ട്. മീൻപിടിത്തം തൊഴിലാക്കിയവരുടെ അനുഭവങ്ങളും കച്ചവടവും സാമ്പത്തികമെച്ചവുമെല്ലാം ചിത്രങ്ങളെ ചൂണ്ടുപലകയാക്കി ഫോട്ടോഗ്രാഫർ വിവരിക്കുന്നു. ജീവിതത്തിന്റെ നിറങ്ങളെ കറുപ്പിലും വെളുപ്പിലുമായി രണ്ടുനിറങ്ങളിൽ കൊള്ളിക്കുമ്പോൾ അതിന്റെ തലം മാറുന്നെന്ന് ആസ്വാദകരുടെ നിരീക്ഷണം. മാനവികതയിലേക്ക് തന്റെ ക്യാമറക്കണ്ണ് തുറന്നുതന്നെയിരിക്കുമെന്ന് ജസ്റ്റിസ് നിതിൻ ജാംദാർ കൂട്ടിച്ചേർത്തു. Published: 05 Apr 2026, 12:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ന്യായാധിപന്റെ ലെൻസിലെ ലക്ഷദ്വീപ് — Mathrubhumi | Boolokam | Boolokam