കൊച്ചി: ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശസഹായമെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡി. എഫ്.സി.ആർ.എ. നിയമഭേദഗതി നടപ്പാക്കും. ന്യൂനപക്ഷങ്ങൾ രാജ്യത്തുനിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കുകയാണുവേണ്ടത്. തട്ടിപ്പുകാർമാത്രമേ എഫ്.സി.ആർ.എ. നിയമഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്ന് എറണാകുളത്തിന്റെ ചുമതലയുള്ള വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു. To advertise here, എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി പി.ആർ. ശിവശങ്കറിന്റെ പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വിദേശസംഭാവനയ്ക്കായി യാചിച്ചുനിൽക്കുന്നു എന്നമട്ടിലാണ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നും പറയുന്നതുപോലെ ഇക്കാര്യത്തിൽ ഗുരുതരമായ പ്രശ്‌നമില്ലെന്നും ശിവശങ്കർ പ്രതികരിച്ചു. Content Highlights: BJP Targets FCRA Reforms: Why Minorities Need Foreign Funding Published: 03 Apr 2026, 07:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശഫണ്ട് -ബി.ജെ.പി. നേതാവ്
M
MathrubhumiSource Link
about 1 month ago