ന്യൂമാഹി : ന്യൂമാഹി കലാഗ്രാമത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ ഭാഗികമായി കത്തിനശിച്ചു. ഉത്തർപ്രദേശിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. To advertise here, ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. നിർത്തിയിട്ട കാറിൽനിന്ന് പുക ഉയരുന്നതുകണ്ട് കാറിനകത്തുണ്ടായിരുന്ന മൂന്നുപേർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. വിവരം അറിയിച്ചതിനെ തുടർന്ന് മാഹി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവസമയത്ത് സമീപത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ തീ പടരുന്നത് തടയാനായി. Published: 01 Apr 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ന്യൂമാഹിയിൽ നിർത്തിയിട്ട കാർ ഭാഗികമായി കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
M
MathrubhumiSource Link
about 1 month ago