ന്യൂയോർക്കിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലെ ട്രക്കുമായി കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ന്യൂയോർക്കിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലെ ട്രക്കുമായി കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

M
MathrubhumiSource Link
ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഗേറ്റിന് സമീപത്തേക്ക് നീങ്ങവേ ആയിരുന്നു അപകടമെന്നാണ് വിവരം.  To advertise here, കാനഡയിലെ മോണ്ട്‌റിയലിൽനിന്നെത്തിയ എയർ കാനഡ എക്‌സ്പ്രസ് സിആർജെ-900 വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. നാല് അഗ്നിശമനസേനാ ജീവനക്കാർക്ക് പരിക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് വിവരം. നൂറോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Content Highlights: Air Canada Express CRJ-900 collided with a fire truck during landing at LaGuardia., Incident occurred on Monday morning at the New York airport., Four fire department personnel sustained critical injuries., Approximately 100 passengers were on board the flight. Published: 23 Mar 2026, 11:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ന്യൂയോർക്കിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലെ ട്രക്കുമായി കൂട്… | Boolokam