ആലപ്പുഴ: ഉദയയുടെയും നവോദയയുടെയും ചിത്രങ്ങളിലെ സ്ഥിരം മേക്കപ്പ് മാൻ, സിനിമ ജീവിതമാക്കി മാറ്റിയ ആലപ്പുഴയുടെ സ്വന്തം അമാൻ. ഒരു വിവാഹച്ചടങ്ങിൽ പകരക്കാരനായി ഫോട്ടോയെടുക്കാൻ പോയ അമാനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് സിനിമ നിർമാതാവും സംവിധായകനുമായ നവോദയ അപ്പച്ചനാണ്. To advertise here, പ്രീഡിഗ്രി കഴിഞ്ഞ് നാടകവും പ്രച്ഛന്നവേഷവും അവതരിപ്പിച്ചു നടക്കുന്ന കാലത്താണ് സിനിമയിലേക്ക് അവസരംകിട്ടിയത്. വിവാഹത്തിനു പടമെടുക്കലായിരുന്നു പ്രധാന ജോലി. ചങ്ങനാശ്ശേരിയിലെ ഒരു വിവാഹത്തിനു ഫോട്ടോയെടുക്കാൻ അമാൻ പോയത് പകരക്കാരനായിട്ടാണ്. കാറിൽ പോകുന്നവഴി കുട്ടനാട് പുളിങ്കുന്നിലെ മാളികപ്പുരയ്ക്കൽ വീട്ടിൽക്കയറി. അവിടെ ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ സഹോദരൻ അപ്പച്ചൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ബന്ധുവിൻറേതായിരുന്നു വിവാഹം. ആ കൂടിക്കാഴ്ചയിൽ അപ്പച്ചൻ പറഞ്ഞു. താത്‌പര്യമുണ്ടെങ്കിൽ നാളെ സ്റ്റുഡിയോയിലേക്ക് പോരെന്ന്. 1972-ലായിരുന്നു ആ സംഭവം. അന്ന് ഉദയ സ്റ്റുഡിയോയിൽ പൊന്നാപുരം കോട്ട, പോസ്റ്റ്‌മാനെ കാണാനില്ല തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ്ങായിരുന്നു. മേക്കപ്പ്മാൻ വേലപ്പന്റെ അസിസ്റ്റൻറായി കൂടിക്കോളാനാണ് കുഞ്ചാക്കോ പറഞ്ഞത്. ചമയം മാത്രമല്ല, തിരക്കഥകൾ പകർത്തിയെഴുതുന്ന ജോലിയുമുണ്ടായിരുന്നു. അക്കാലത്ത് ഉദയ സ്റ്റുഡിയോയിൽ ഷൂട്ടുചെയ്ത ചില സിനിമകളിലും അഭിനയിച്ചു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചൻ നവോദയ സ്റ്റുഡിയോ തുടങ്ങിയപ്പോൾ അമാനും കൂടെക്കൂടി. നവോദയയുടെ മൈ ഡിയർ കുട്ടിച്ചാത്തൻ, ചാണക്യൻ, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടതോടെ പേര് നവോദയ അമാനെന്നായി. പല ചിത്രങ്ങൾക്കും കലാസംവിധാനവും നിർവഹിച്ചു. നവോദയയുടെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലും ചെറിയ വേഷമിട്ടു. സിനിമയിലേക്കു മോഹൻലാലിനെ തിരഞ്ഞെടുത്ത ഇന്റർവ്യൂ ബോർഡിലും അമാൻ അംഗമായിരുന്നു. 1980-ൽ പുതുമുഖങ്ങളെ വെച്ച് ഒരു ചിത്രമെടുക്കാൻ അപ്പച്ചൻ തീരുമാനിച്ചിരുന്നു. പത്രപ്പരസ്യം കണ്ട് എത്തിയ ആ യുവാവ് ഷൂട്ടിങ് തുടങ്ങിയപ്പോൾ എല്ലാവരെയും അഭ്ഭുതപ്പെടുത്തിയതായും അമാൻ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. Content Highlights: Aman's accidental entry into cinema via a wedding photography assignment in 1972. Mentorship under Udaya Studio's Kunchacko and Navodaya Appachan. Key contributions to iconic films like My Dear Kuttichathan and Manjil Virinja Pookkal. Involvement in the casting process that discovered Mohanlal Published: 06 Apr 2026, 10:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പകരക്കാരനായി ഫോട്ടോയെടുക്കാനെത്തി; നവോദയയുടെ സ്വന്തം മേക്കപ്പ്മാനായി മാറിയ അമാൻ
M
MathrubhumiSource Link
about 1 month ago