ഇരിട്ടി : ആറളം പുനരധിവാസമേഖലയിലെ വളയംചാലിൽ ഇറങ്ങിയ കാട്ടന മൂന്നുമണിക്കൂറോളം മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ആനമതിൽ നിർമാണത്തൊഴിലാളികൾ വളയംചാലിൽ അവർ താമസിക്കുന്ന കെട്ടിടത്തിന് സമീപം ആനയെ കണ്ടത്. വളയംചാൽ വന്യജീവി സങ്കേതത്തിന് സമീപം കമ്യൂണിറ്റി ഹാളിന്റെ പരിസരത്ത് റോഡിലാണ് കാട്ടാന നിലയുറപ്പിച്ചത്. To advertise here, സ്കൂൾ വിദ്യാർഥികളും ജോലിക്ക് പോകേണ്ടവരും എത്തുന്ന സമയത്ത് ആന റോഡിൽ നിലയുറപ്പിച്ചത് പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കി. വിവരം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അതോടൊപ്പം തന്നെ പ്രദേശവാസികളും തൊഴിലാളികളും വനം ദ്രുതകർമസേനയെ വിവരമറിയിച്ചു. ആർ.ആർ.ടി. ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം ആനയെ നിരീക്ഷിച്ചു. മേഖലയിൽ ഇതുവരെ കാണാത്ത പിടിയാനയാണെന്ന് മനസ്സിലായതോടെ കാട്ടിലേക്ക് തുരത്താനുള്ള നടപടി തുടങ്ങി. പ്രദേശം പരിചയമില്ലാത്ത ആനയെ മേഖലയിൽ തുടരാൻ അനുവദിക്കുന്നതിലെ അപകടസാധ്യത കണക്കിലെടുത്ത് ആനയെ വന്യജീവിസങ്കേതത്തിലൂടെ കാട്ടിലേക്ക് തുരത്താനായിരുന്നു പദ്ധതി. എന്നാൽ ആനമതിലിനോട് ചേർന്നുള്ള വഴിയിലൂടെത്തന്നെ ബ്ലോക്ക് 10-ലെ പൂക്കുണ്ട് ഭാഗത്തേക്ക് നീങ്ങിയ ആന ഏകദേശം ഒരുകിലോമീറ്ററിലധികം ദൂരം റോഡരികിലൂടെ തന്നെ നീങ്ങി പൂക്കുണ്ട് ഭാഗത്തുകൂടി കാട്ടിലേക്ക് കയറിപ്പോയി. Published: 26 Mar 2026, 04:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പകലും കാട്ടാന; ആറളം പുനരധിവാസ മേഖലയിൽ ഭീതിയുടെ മണിക്കൂറുകൾ
M
MathrubhumiSource Link
about 2 months ago