പക്ഷിപ്പനി: പനങ്ങാട് പഞ്ചായത്തിൽ 450 പക്ഷികളെ കൊന്നു

പക്ഷിപ്പനി: പനങ്ങാട് പഞ്ചായത്തിൽ 450 പക്ഷികളെ കൊന്നു

M
MathrubhumiSource Link
ബാലുശ്ശേരി : പനങ്ങാട് പഞ്ചായത്തിൽ പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് 450 പക്ഷികളെ കൊന്നൊടുക്കി. ബാലുശ്ശേരി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. സക്കിയയുടെ നേതൃത്വത്തിലായിരുന്നു നടപടി. പനങ്ങാട് പഞ്ചായത്തിലെ 15, 16, 12 വാർഡുകളിലെ കോഴി, താറാവ് എന്നിവയെയാണ് കൊന്നത്. പക്ഷിപ്പനി റിപ്പോർട്ടുചെയ്ത പ്രദേശങ്ങളിൽ ബോധവത്‌കരണപരിപാടികളും സംഘടിപ്പിച്ചു. To advertise here, മറ്റുവാർഡുകളിലെ വളർത്തുപക്ഷികൾക്ക് പ്രതിരോധകുത്തിവെപ്പ്‌ നടത്താൻ നിർദേശിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാരായ ഡോ. കൃഷ്ണാ സൂരജ്, ഡോ. ശബരീഷ്, സീനിയർ വെറ്ററിനറി ഇൻസ്പെക്ടർ കെ.പി. സന്തോഷ് എന്നിവരും ആർ.ആർ.ടി. വൊളന്റിയർമാരും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി. വരുംദിവസങ്ങളിൽ 15-ാം വാർഡിന് തൊട്ടടുത്തുള്ള വാർഡുകളിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഡോ. സക്കിയ അറിയിച്ചു. പക്ഷിപ്പനി റിപ്പോർട്ടുചെയ്തതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. പക്ഷികളുടെ മാംസം, മുട്ട, പക്ഷിവളങ്ങൾ എന്നിവ കൈകാര്യംചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദേശംനൽകിയിട്ടുണ്ട്. Published: 22 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പക്ഷിപ്പനി: പനങ്ങാട് പഞ്ചായത്തിൽ 450 പക്ഷികളെ കൊന്നു — Math… | Boolokam