കുടുക്കാൻ കൂട് കാരയ്ക്കാക്കുഴിയിലുണ്ട് To advertise here, കലഞ്ഞൂർ : ഗ്രാമപ്പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ ഭീഷണിയായ പുലിയെ കുടുക്കുന്നതിന് വനപാലകർ കൂട് കാരയ്ക്കാക്കുഴിയിൽ സ്ഥാപിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു. ഇതിനിടയിൽ ഒരുതവണ കൂടിന്റെ സ്ഥാനവും അൽപ്പം മാറ്റി വനപാലകർ പരീക്ഷിക്കുകയും ചെയ്തു. ഇവിടെ കൂടുവെച്ചതിനുശേഷം പൂലിയുടെ സഞ്ചാരം ഇപ്പോൾ പാക്കണ്ടം വഴി ആക്കിയിരിക്കുകയാണ്. കാരയ്ക്കാക്കുഴിയിൽ കൂടുവെച്ചതിനുശേഷം രണ്ട് തവണയാണ് പാക്കണ്ടം ഭാഗത്ത് പുലി എത്തി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇതേ തുടർന്ന് പുലി സ്ഥിരമായി കാണുന്ന പാക്കണ്ടം ഭാഗത്തേക്ക് കൂടുമാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. നേരത്തെ കൂട് പാക്കണ്ടത്ത് സ്ഥാപിക്കുന്നതിന് ഉദ്ദേശിച്ചതെങ്കിലും കാരയ്ക്കാക്കുഴി ഭാഗത്ത് പുലിയെ ഒരുതവണ കണ്ടതിനെ തുടർന്നാണ് അവിടെ കൂടുവെച്ചത്. രണ്ടരമാസം മുൻപ് പുലിക്കൂടുവെച്ചതിനുശേഷം ഈ ഭാഗത്ത് പുലിയുടെ ശല്യം ഉണ്ടായിട്ടുമില്ല. മൂന്ന് പുലിയെ കെണിയിലാക്കിയതും പാക്കണ്ടം ഭാഗത്തുനിന്ന് :കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൂന്ന് പുലികളെ വനപാലകർ കൂടുവെച്ച് പിടികൂടിയതും പാക്കണ്ടം പ്രദേശത്തുനിന്നാണ്. ഇതിനുശേഷവും പാക്കണ്ടം മേഖലയുടെ ചില പ്രദേശങ്ങളിൽ റബ്ബർ ടാപ്പിങ് തൊഴിലാളികൾ പുലിയുടെ സാന്നിധ്യം കണ്ടതായി പറയുന്നുമുണ്ട്. ഈ ഭാഗത്തെ പുലിയുടെ സാന്നിധ്യം വനപാലകരും സ്ഥിരീകരിച്ചിട്ടുണ്ട്. പൂമരുതിക്കുഴിയിലും പുലിയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് നാലാം തീയതി പട്ടാപ്പകൽ വളർത്തുനായയെ ഓടിച്ചുകൊണ്ട് പുലി ഒരു വീട്ടിനുള്ളിലേക്ക് ഓടിക്കയറിയിരുന്നു. അവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും വീടിനുള്ളിലേക്ക് കയറി കതകടച്ചതിനാലാണ് രക്ഷപ്പെട്ടത്. Published: 22 Mar 2026, 01:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പക്ഷേ, പുലി വരുന്നത് പാക്കണ്ടം വഴിയാണേ...
M
MathrubhumiSource Link
about 2 months ago